Forane

കട്ടയ്ക്കോട് ഫൊറോനയിൽ ഇടവകതല പദ്ധതി അവതരണം നടന്നു

സിന്ധു പി.

കട്ടയ്ക്കോട്: കട്ടയ്ക്കോട് ഫൊറോനയിൽ 2026-2027 വർഷത്തെ ഇടവകതല പദ്ധതി അവതരണം മാർച്ച് 15 ഞായറഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് ഫൊറോന വികാരി ഫാ. ജോയി സാബുവിന്റെ അധ്യക്ഷതയിൽ നടന്നു. ഫെറോന വികാരിയുടെ ആമുഖസന്ദേശത്തെ തുടർന്ന് ഫെറോനയിലെ വിവിധ ഇടവകകൾ ഇടവകതല പദ്ധതി രൂപികരണത്തിന്റെ അവതരണം നടത്തി.

അതാത് പള്ളികളിലെ ബി.സി.സി. കോ-ഓർഡിനേറ്റർമാർ വിശേഷാൽ പരിപാടികളും അകൗണ്ടന്റുമാർ പ്രതീക്ഷിക്കുന്ന വരവ് ചെലവും അവതരിപ്പിച്ചു. തുടർന്ന്, ഫൊറോന വൈസ് പ്രസിഡന്റ് ബാബു ദാസ്, ഫൊറോന വികാരി ഫാ ജോയ് സാബു എന്നിവർ പദ്ധതി രൂപീകരണ അവലോകനം നടത്തി.

ഫാ. ആന്റെണി സോണി പനക്കൽ, ഫാ.ജോസഫ് രാജേഷ്, ഫാ.ഫ്രാങ്കോ, ഫാ.പ്രവീൺ വിൻസെന്റ്, ഫാ.സാബു ക്രിസ്റ്റി, ഫാ.ജസ്റ്റിൻ ഡൊമിനിക്ക്, ആനിമേറ്റർ ലിനു ജോസ്, ആനിമേറ്റർ സിന്ധു എന്നിവർ സന്നിഹിതരായിരുന്നു.

ഫെറോനയിലെ 22 പള്ളികളിൽ നിന്ന് 46 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ഫൊറോന കൗൺസിൽ സെക്രട്ടറി ഫെലിക്സ് സ്വാഗതവും ബി.സി.സി ഫൊറോന സെക്രട്ടറി സജി യോഗത്തിന് നന്ദിയും ആശംസിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.