നിത്യ എസ്
പെരുകാവ്: കട്ടയ്ക്കോട് ഫെറോനയിലെ പെരുകാവ് സെന്റ് ജൂഡ് ഇടവകയിൽ 2026 – 27 വർഷത്തിലെ പദ്ധതി രൂപീകരണം നടത്തി. മാർച്ച് 01 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം പള്ളിയിൽ വച്ച് കൂടിയ പദ്ധതി രൂപീകരണത്തിൽ ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക് ആമുഖ സന്ദേശം നൽകി.
അസ്സീസിയിലെ വി. ഫ്രാൻസിസിന്റെ വർഷം, കരുണയുടെ തീർത്ഥാടകർ എളിയവർക്ക് കാവലും കരുതലും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആനിമേറ്റർമാരായ ലിനു ജോസ്, സിന്ധു എന്നിവർ ക്ലാസ് നയിച്ചു.
തുടർന്ന് അടിസ്ഥാന ക്രൈസ്തവ സമൂഹം, മാധ്യമ ശുശ്രൂഷ, അജപാലന ശുശ്രൂഷ, കുടുംബ പ്രേക്ഷിത ശുശ്രൂഷ, യുവജന ശുശ്രൂഷ, വിദ്യാഭ്യാസ ശുശ്രൂഷ, സാമൂഹ്യ ശുശ്രൂഷ, മതബോധനം, ലീജിയൻ ഓഫ് മേരി, KLCA, KLCWA, സൊസൈറ്റി ഓഫ് സെന്റ് വിൻസന്റ് ഡി പോൾ, ബോർഡ് ഫോർ ടെമ്പറാലിറ്റീസ് എന്നീ ശുശ്രുഷകൾ വരുന്ന വർഷത്തിലേക്ക് ആവശ്യമായ പദ്ധതിയും ബഡ്ജറ്റും തയ്യാറാക്കി നൽകി. വർഷത്തിലെ പദ്ധതി രൂപീകരണത്തിന് 45 അംഗങ്ങൾ പങ്കെടുത്തു.



