Word of God

ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 12 വചനവായന

ഫെബ്രുവരി 12 വ്യാഴം

ഒന്നാം വായന

രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന്

(എൻെറ ഉടമ്പടിയും ഞാൻ നല്‌കിയ കല്പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാൽ, ഞാൻ രാജ്യം നിന്നിൽനിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‌കും.)

സോളമനു വാർധക്യമായപ്പോൾ ഭാര്യമാർ അവന്റെ ഹൃദയം അന്യദേവൻമാരിലേക്കു തിരിച്ചു. പിതാവായ ദാവീദ് ദൈവമായ കർത്താവിനോടു വിശ്വസ്‌തനായിരുന്നപോലെ അവൻ അവിടത്തോടു പരിപൂർണവിശ്വസ്‌തത പാലിച്ചില്ല. സോളമൻ സീദോന്യരുടെ ദേവിയായ അസ്‌താർത്തെയെയും അമ്മോന്യരുടെ മ്ളേച്‌ഛവിഗ്രഹമായ മിൽക്കോമിനെയും ആരാധിച്ചു. അങ്ങനെ അവൻ കർത്താവിൻ്റെ മുൻപിൽ അനിഷ്‌ടം പ്രവർത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ അവൻ കർത്താവിനെ പൂർണമായി അനുഗമിച്ചില്ല. അവൻ ജറുസലേമിനു കിഴക്കുള്ള മലയിൽ മൊവാബ്യരുടെ മ്ളേച്‌ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ളേച്‌ഛവിഗ്രഹമായ മോളെക്കിനും പൂജാഗിരികൾ നിർമിച്ചു. തങ്ങളുടെ ദേവൻമാർക്കു ധൂപാർച്ചന നടത്തുകയും ബലി സമർപ്പിക്കുകയും ചെയ്‌തിരുന്ന എല്ലാ വിജാതീയ ഭാര്യമാർക്കുംവേണ്ടി അവൻ അങ്ങനെ ചെയ്തു.

രണ്ടുപ്രാവശ്യം പ്രത്യക്‌ഷനാവുകയും അന്യദേവൻമാരെ സേവിക്കരുതെന്ന് ആജ്‌ഞാപിക്കുകയും ചെയ്‌ത ഇസ്രായേലിന്റെ ദൈവമായ കർത്താവിൽനിന്ന് അവൻ അകന്നുപോവുകയും അവിടത്തെ കല്‌പനകൾ പാലിക്കാതിരിക്കുകയും ചെയ്തിരുതിനാൽ, അവിടുന്ന് അവനോടു കോപിച്ചു. കർത്താവ് സോളമനോട് അരുൾ ചെയ്തതു: നിന്റെ മനസ്‌സ് ഇങ്ങനെ തിരിയുകയും എന്റെ ഉടമ്പടിയും ഞാൻ നല്‌കിയ കല്‌പനകളും പാലിക്കാതിരിക്കുകയും ചെയ്തതിനാൽ, ഞാൻ രാജ്യം നിന്നിൽനിന്നു പറിച്ചെടുത്ത് നിന്റെ ദാസനു നല്‌കും. എന്നാൽ, നിന്റെ പിതാവായ ദാവീദിനെയോർത്ത്, നിൻ്റെ ജീവിതകാലത്ത് ഇതു ഞാൻ ചെയ്യുകയില്ല; നിൻ്റെ മകൻ്റെ കരങ്ങളിൽനിന്ന് അതു ഞാൻ വേർപെടുത്തും. രാജ്യം മുഴുവനും എടുത്തുകളയുകയില്ല. എന്റെ ദാസനായ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്ത ജറുസലേമിനെയും ഓർത്ത് നിന്റെ പുത്രന് ഒരു ഗോത്രം നല്‌കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അവിടന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ.

ന്യായം പാലിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്നവർ ഭാഗ്യവാൻമാർ. കർത്താവേ, അവിടന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ! അവിടന്ന് അവരെ മോചിപ്പിക്കുമ്പോൾ എന്നെ സഹായിക്കണമേ!

കർത്താവേ, അവിടന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ.

അവർ അവരോട് ഇടകലർന്ന് അവരുടെ ആചാരങ്ങൾ ശീലിച്ചു. അവരുടെ വിഗ്രഹങ്ങളെ അവർ സേവിച്ചു; അത് അവർക്കു കെണിയായിത്തീർന്നു.

കർത്താവേ, അവിടന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ.

അവർ തങ്ങളുടെ പുത്രീപുത്രൻ മാരെ പിശാചുക്കൾക്കു ബലിയർപ്പിച്ചു. കർത്താവിന്റെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു. അവിടന്ന് തന്റെ അവകാശത്തെ വെറുത്തു.

കർത്താവേ, അവിടന്ന് ജനത്തോടു കാരുണ്യം കാണിക്കുമ്പോൾ എന്നെ ഓർക്കണമേ.

അല്ലേലൂയാ !

അല്ലേലൂയാ!നിങ്ങളിൽ പാകിയിരിക്കു ന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കാൻ കഴിവുള്ളതുമായ വചനം വിനയപൂർവം സ്വീകരിക്കുവിൻ. അല്ലേലൂയാ

സുവിശേഷം

മർക്കോസിന്റെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നായ്ക്കളും മക്കൾക്കുള്ള അപ്പഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ)

അക്കാലത്ത്, യേശു അവിടെനിന്ന് എഴുന്നേറ്റ് ടയിറിലേക്കു പോയി. അവിടെ ഒരു വീട്ടിൽ പ്രവേശിച്ചു. തന്നെ ആരും തിരിച്ചറിയാതിരിക്കണമെന്ന് അവൻ ആഗ്രഹിച്ചു. എങ്കിലും, അവനു മറഞ്ഞിരിക്കാൻ കഴിഞ്ഞില്ല. ഒരു സ്ത്രീ അവനെക്കുറിച്ചു കേട്ട് അവിടെയെത്തി. അവൾക്ക് അശുദ്‌ധാത്‌മാവു ബാധിച്ച ഒരു കൊചുമകൾ ഉണ്ടായിരുന്നു. ആ സ്ത്രീ വന്ന് അവന്റെ കാല്ക്കൽ വീണു. അവൾ സീറോ-ഫിനേഷ്യൻ വംശത്തിൽപ്പെട്ട ഒരു ഗ്രീക്കുകാരിയായിരുന്നു. തൻ്റെ മകളിൽനിന്നു പിശാചിനെ ബഹിഷ്കരിക്കണമെന്ന് അവൾ അവനോട് അപേക്‌ഷിച്ചു. അവൻ പ്രതിവചിച്ചു. ആദ്യം മക്കൾ ഭക്ഷിച്ചു തൃപ്‌തരാകട്ടെ, മക്കളുടെ അപ്പം എടുത്തു നായ്ക്കൾക്ക് എറിഞ്ഞുകൊടുക്കുന്നതു നന്നല്ല. അവൾ മറുപടി പറഞ്ഞു: കർത്താവേ, അതു ശരിയാണ്. എങ്കിലും, മേശയ്ക്കു കീഴേനിന്ന് നായ്ക്കളും മക്കൾക്കുള്ള അപ്പക്കഷണങ്ങളുടെ ബാക്കി തിന്നുന്നുണ്ടല്ലോ. അവൻ അവളോടു പറഞ്ഞു: ഈ വാക്കുമൂലം, നീ പൊയ്കൊള്ളുക; പിശാച് നിൻ്റെ മകളെ വിട്ടുപോയിരിക്കുന്നു. അവൾ വീട്ടിലേക്കു പോയി. കുട്ടി കട്ടിലിൽ കിടക്കുന്നത് അവൾ കണ്ടു. പിശാച് അവളെ വിട്ടു പോയിരുന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.