ലിനുജോസ്
കട്ടക്കോട്: കട്ടക്കോട് ഫറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന സ്കിൽ ഡെവലപ്മെന്റ് ഓൺ ഗോയിങ് ട്രെയിനിങ് പ്രോഗ്രാമിന്റെ മൂന്നാമത്തെ സെക്ഷൻ കൊല്ലോട് സെന്റ് ജോസഫ് പള്ളി ഹാളിൽ സംഘടിപ്പിച്ചു. ആഗസ്റ്റ് 28-ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4.30 വരെ നടന്ന പരിപാടി കട്ടക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റർ റവ. ഡോ. ജസ്റ്റിൻ ഡോമിനിക് ഉദ്ഘാടനം ചെയ്തു.
“ഡിസിഷൻ മേക്കിങ് ആൻഡ് സൈക്കോളജിക്കൽ ടെസ്റ്റ് ഫോർ കരിയർ ഐഡന്റിഫിക്കേഷൻ” എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് മാസ്റ്റർ ട്രെയിനർ ജോബി A.P.യും ടീമും ക്ലാസ് നയിച്ചു.
ഫറോനാ സെക്രട്ടറി ശ്രീ. ജോയി. T, ആനിമേറ്റർ ലിനുജോസ് എന്നിവർ സന്നിഹിതരായിരുന്നു. പ്രോഗ്രാം കോഡിനേറ്റർ ഷീജ രാജ് സ്വാഗതവും സിനി ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു.




