സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ചുള്ളിമാനൂർ ഫൊറോനായിലെ ബി.സി.സി. കോഡിനേറ്റർസിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10 മണി മുതൽ ‘കിഴക്കിന്റെ കാൽവരി’ എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയിൽ അമലോത്ഭവ ദേവാലയത്തിലെ മുഴുവൻ കുടുംബങ്ങളും സന്ദർശിച്ചുകൊണ്ടാണ് ശ്രദ്ദേയമാകുന്നത്. ബി.സി.സി.കളെ പ്രവർത്തന നിരതമാക്കുക എന്നലക്ഷ്യത്തോടെ നടത്തിയ സന്ദർശനത്തിൽ ബി.സി.സി.യുടെ ആവശ്യകതയെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും ബോദ്ധ്യപ്പെടുത്തി. തികച്ചും മലയോര മേഖലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന വിതുര ഇടവകയുടെ സബ്സ്റ്റേഷൻ കൂടിയാണ് ബോണക്കാട് ഉപഇടവക. കോരിച്ചൊരിയുന്ന മഴയേയും, കാറ്റിനെയും വകവെക്കാതെ നടത്തിയ പ്രവർത്തനങ്ങൾക്ക് ചുളിമാനൂർ ഫൊറോന വികാരി റവ.ഡോ.ബിനു റ്റി. നേതൃത്വം നൽകി.
ഫൊറോന ആനിമേറ്റർ ഫ്രാൻസി അലോഷ്യസ്, ബി.സി.സി. ഫെറോന സെക്രട്ടറി വിജയകുമാർ, ഫൊറോന ബി.സി.സി. കോഡിനേറ്റേഴ്സ് തുടങ്ങിയവർ ഈ ഹോം മിഷൻ പരിപാടിയിൽ പങ്കെടുത്തു. സാമ്പത്തികമായും പിന്നോക്കാവസ്ഥയിൽ ആയിരിക്കുന്ന തോട്ടംതൊഴിലാളികളായ ഇടവക കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് നൽകിക്കൊണ്ട് അവരോടുള്ള സ്നേഹവും ഐക്യവും പ്രകടിപ്പിച്ചു.
തുടർന്ന്, ഫൊറോനാ വികാരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ ഇടവക സമൂഹം ഒന്ന് ചേർന്ന് പങ്കെടുത്തു. അവർ അനുഭവിക്കുന്ന ദുരിതങ്ങളും തൊഴിലില്ലായ്മയും ബി.സി.സി. കമ്മിഷനുമായി പങ്കുവെക്കുകയും ചെയ്തു.




