Diocese

വിൻസെന്റ് സാമുവൽ പിതാവിന്റെ പൗരോഹിത്യ സുവർണജൂബിലി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത മുൻഅധ്യഷൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷം ഡിസംബർ 19 വെള്ളിയാഴ്ച നടക്കും. നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്ന പരിപാടിയിൽ അഭിവന്ദ്യ പിതാക്കന്മാരും രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും പങ്കെടുക്കും.

വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് മുഖ്യകാർമികനാകും പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് വചനസന്ദേശം നൽകും. അഭിവന്ദ്യ സെൽവരാജൻ പിതാവും കൊല്ലം രൂപതാ മുൻമെത്രാൻ അഭിവന്ദ്യ സ്റ്റാൻലി റോമൻ പിതാവും സഹകാർമികരാവും.

തുടർന്ന് നടക്കുന്ന അനുമോദന സമ്മേളനം കെ.ആർ.എൽ.സി.ബി.സി. & കെ.ആർ.എൽ.സി.സി. പ്രസിഡന്റ് മോസ്റ്റ് റവ.ഡോ.വർഗീസ് ചക്കാലയ്ക്കൽ ഉത്‌ഘാടനം ചെയ്യും. നെയ്യാറ്റിൻകര രൂപതാധ്യഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവ് അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ-സാമൂഹ്യ നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

വിൻസെന്റ് സാമുവൽ പിതാവിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷത്തിൽ പങ്കുചേരാൻ എല്ലാ ഇടവകകളിൽ നിന്നും ഉപഇടവകകൾ നിന്നും പ്രതിനിധികൾ പങ്കെടുക്കും. രൂപതയിലെ എല്ലാ വൈദികരും സന്യസ്‌തരും സെമിനാരി വിദ്യാർത്ഥികളും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും രൂപതയിൽ പ്രവർത്തിക്കുന്ന എല്ലാ ശുശ്രൂഷാസമിതികളുടെയും സംഘടനകളുടെയും രൂപതാ ഭാരവാഹികളും ഉപദേശിമാരും രൂപതാ സ്‌റ്റാഫ് അംഗങ്ങളും ആനിമേറ്റേഴ്സും ഓരോ ഇടവകകളിൽനിന്നും ഉപഇടവകകളിൽ നിന്നും ഇടവക കൗൺസിൽ സെക്രട്ടറിമാർ, കോ-ഓഡിനേറ്റർമാർ അല്ലെങ്കിൽ രണ്ട് ഇടവക പ്രതിനിധികൾ വീതമെങ്കിലും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഷപ്പ് ഡി.സെൽവരാജൻ കത്ത് നൽകിയിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.