സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വൈദീകനായ റവ.ഡോ.രാഹുൽ ലാലിന്റെ പിതാവ് ശ്രീ. ഏലിയാസ് എസ്. നിര്യാതനായി, 81 വയസായിരുന്നു. ഏതാനും നാളുകളായി ചികിൽസയിലായിരുന്നു.
സംസ്കാര ശുശ്രൂഷകൾ നാളെ (വെള്ളി) ജൂലൈ 18-ന് രാവിലെ 10-നു പഴുക്കാട് തിരുഹൃദയ പള്ളിയിൽ നടക്കും.
തുടർന്ന്, മൃതസംസ്കാര ശുശ്രൂഷകൾ കുടുംബകല്ലറയിൽ നടക്കും. തിരുക്കർമ്മങ്ങളിൽ നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ വിൻസെന്റ് സാമുവൽ പിതാവും സഹമെത്രാൻ സെൽവരാജൻ ദാസൻ പിതാവും പങ്കെടുക്കും.
അനുസ്മരണ ദിവ്യബലി തിങ്കളാഴ്ച (21/07/2025) രാവിലെ 8 മണിക്ക് പഴുക്കാട് പള്ളിയിൽ നടക്കും.
ഭാര്യ – സരോജം, മക്കൾ – റവ.ഡോ. രാഹുൽ ലാൽ (റോം), റെജിൻ ലാൽ, സ്മിത.




