സ്വന്തം ലേഖകൻ
വട്ടപ്പാറ: വിശുദ്ധ ഫ്രാൻസിസ് സേവ്യർ വട്ടപ്പാറ പള്ളിയിൽ ഇടവക ജനങ്ങൾക്കായി ലിജിൻ ഓഫ് മേരി വട്ടപ്പാറ പ്രസീദിയത്തിന്റെ നേതൃത്വത്തിൽ ജൂലൈ 24 വ്യാഴാഴ്ച മരിയ സൈനികർ ക്രിസ്തു സാക്ഷികൾ, ഉത്തരീയ പ്രചാരണം എന്ന വിഷയങ്ങളിലായി രണ്ടു ക്ലാസ്സുകളായി തിരിച്ച് സെമിനാർ സംഘടിപ്പിച്ചു. വട്ടപ്പാറ പ്രസീദിയം പ്രസിഡന്റ് ഷെർളി ജോസ് അധ്യക്ഷനായ യോഗം ഇടവക വികാരി ഫാ. അജി അലോഷ്യസ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് മരിയ സൈനികർ ക്രിസ്തു സാക്ഷികൾ എന്ന വിഷയത്തെ കുറിച്ച് സിസ്റ്റർ മേരി, ഉത്തരീയ ഭക്തി ഷാജി ബോസ്കോ എന്നിവർ ക്ലാസുകൾ നയിച്ചു.
മരിയ ഭക്തിയിലൂടെ ക്രിസ്തുവിന് സാക്ഷികളായി തീരുക, ഉത്തരീയ ഭക്തി പ്രചരിപ്പിക്കുക ഉത്തരീയം ധരിക്കാൻ പ്രോത്സാഹിപ്പിക്കുക ഇവയാണ് ക്ലാസ്സിന്റെ ലക്ഷ്യമായി കാണുന്നത്.




