Forane

ഭക്തിസാന്ദ്രമായി ചുള്ളിമാനൂർ ഫൊറോനയിൽ പ്രത്യാശയുടെ ജൂബിലി സമാപനം

വിജയനാഥ് വി.

ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോനയിൽ ജൂബിലി സമാപനം സംഘടിപ്പിച്ചു. നവംബർ 23-ന് ക്രിസ്തുരാജ തിരുനാൾ ദിനത്തിൽ ചുള്ളിമാനൂർ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ നടന്ന ആഘോഷമായ സമൂഹദിവ്യബലിയിൽ നെടുമങ്ങാട് റീജിയൻ കോഡിനേറ്റർ മോൺ.ജോസ് റാഫേലിൽ മുഖ്യകാർമികത്വത്തിൽ നടന്നു. വാഴവിള ഇടവക വികാരി ഫാ.സേവ്യർ ചിറയത്ത് വചന സന്ദേശം നൽകി.

ഫൊറോനാ വികാരി റവ.ഡോ. ബിനു റ്റി. ഉൾപ്പെടെ ഫൊറോനയിലെ മുഴുവൻ വൈദികരും ജൂബിലി സമാപന ദിവ്യബലിയിൽ പങ്കുചേർന്നു. വൈകിട്ട് നാലിന് നടന്ന സെമിനാറിന് ഫാ. സതീഷ് വർഗീസ് നേതൃത്വം കൊടുത്തു. സന്യസ്തരും അൽമായ പ്രതിനിധികളും സെമിനാറിൽ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.