Diocese

ബിഷപ്പ് വിൻസെന്റ് സാമുവലിന്റെ നാമഹേതുക തിരുനാൾ ആഘോഷിച്ചു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത അധ്യക്ഷൻ ബിഷപ്പ് വിസെന്റ് സാമുവലിന്റെ നാമഹേതുക തിരുനാൾ സെപ്തബർ 27 ശനിയാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്നു. ദിവ്യബലിയ്ക്ക് ബിഷപ്പ് വിസെന്റ് സാമുവൽ മുഖ്യകാർമ്മികനായി, പുനലൂർ രൂപതാധ്യക്ഷൻ ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, നെയ്യാറ്റിൻകര രൂപത സഹമെത്രാൻ റൈറ്റ് റവ.ഡോ. ഡി. സെൽവരാജൻ, രൂപത മുൻവികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്, രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ എന്നിവർ സഹകാർമ്മികാരി.

ദിവ്യബലിയിൽ രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരും സിസ്റ്റേഴ്‌സും ഉപദേശിമാരും ആനിമേറ്റേഴ്‌സും ഓഫീസ് സ്റ്റാഫ് അംഗങ്ങളും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും പങ്കെടുത്തു. കൂടാതെ, വിവിധ സംഘടനാ പ്രതിനിധികളും പിതാവിന് ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു.

ദിവ്യബലിയെ തുടർന്ന് നടന്ന പൊതുയോഗത്തിൽ നെയ്യാറ്റിൻകര രൂപത സഹമെത്രാൻ ഡോ. ഡി.സെൽവരാജൻ, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, മോൺ. ജി. ക്രിസ്തുദാസ്, വൈദീക പ്രതിനിധി റവ.ഡോ. അലോഷ്യസ് സത്യനേശൻ, സിസ്റ്റർ പ്രതിനിധി ലൈസാ മേരി, ഉപദേശി ജോണി, പോൾ പി.ആർ., കെ.സി.വൈ.എം. പ്രസിഡന്റ് ആന്റോ ആന്റണി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

തുടർന്ന് കേക്ക് മുറിച്ചുകൊണ്ട് നാമഹേതുക തിരുനാളിന്റെ സന്തോഷം പിതാവ് പങ്കുവച്ചു. സ്നേഹവിരുന്നോടെയാണ് നാമഹേതുക തിരുനാൾ ആഘോഷങ്ങൾക്ക് വിരാമമായത്. പൊതുയോഗത്തിൽ രൂപത വികാരി ജനറൽ മോൺ.വിൻസെന്റ് കെ. പീറ്റർ സ്വാഗതവും, രൂപത ചാൻസിലർ ഡോ. ജോസ് റാഫേൽ നന്ദിയും പറഞ്ഞു.

നാമഹേതുക തിരുനാളിൽ പങ്കെടുക്കുവാൻ രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദീകരെയും സിസ്റ്റേഴ്‌സിനേയും ഉപദേശിമാരെയും ആനിമേറ്റേഴ്‌സിനേയും ഓഫീസ് സ്റ്റാഫിനെയും രൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെയും ക്ഷണിച്ചിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.