Parish

പേയാട് സെന്റ്‌ സേവ്യേഴ്‌സ് പള്ളി തിരുനാളിന് തുടക്കമായി

ഷീജാ രാജ്

പേയാട് : പള്ളിമുക്ക് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ ഇടവക വാർഷിക തിരുനാൾ മഹോത്സവത്തിന് തുടക്കമായി. നവംബർ 30 ഞായറാഴ്ച ഇടവക വികാരി റവ.ഡോ. ജസ്റ്റിൻ ഡൊമിനിക്ക് തിരുനാൾ പതാകയുയർത്തി ആരംഭം കുറിച്ച തിരുനാൾ ഡിസംബർ 7 ഞായറാഴ്ച അവസാനിക്കും. നവംബർ 30 ഞായറാഴ്ച അർപ്പിച്ച സമൂഹ ദിവ്യബലിയിൽ വികാരി ജനറൽ മോൺ.ഡോ. ക്രിസ്തുദാസ് തോംസൺ മുഖ്യകാർമികനായി, മൈനർ സെമിനാരി വൈസ്‌ റെക്ടർ ഫാ. ജിനുറോസ് വചന സന്ദേശം നൽകി.

വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദിനമായ ഡിസംബർ 3-ന് നെയ്യാറ്റിൻകര രൂപത മെത്രാൻ റൈറ്റ് റവ.ഡോ.ഡി.സെൽവരാജന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയർപ്പണം നടക്കും. സമാപന ദിനമായ ഡിസംബർ 7 – ന് ആലുവ IVDei സെമിനാരി റെക്ടർ ഫാ. റിനോയ് തോമസ് നെടുംപറമ്പിൽ മുഖ്യ കാർമ്മികനാവും, കാർമ്മൽ ഹിൽ ആശ്രമം പള്ളി വികാരി ഫാ.ആന്റണി മുഞ്ഞനാട്ട് OCD വചന സന്ദേശം നൽകും. തുടർന്ന് തിരുനാൾ കൊടിയിറക്കും സ്നേഹവിരുന്നും ഉണ്ടാകും.

തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം 4.30 മുതൽ ബൈബിൾ പാരായണം, ജപമാല, ലിറ്റിനി, നൊവേന എന്നിവ ഉണ്ടായിരിക്കും. തിരുനാൾ ദിനങ്ങളിൽ വിവിധ കുടുംബങ്ങൾ നേർച്ചയായി വിശ്വാസികൾക്ക് ആഹാരവും നൽകുന്നുണ്ട്.

തിരുനാൾ മഹോത്സവത്തിനോടനുബന്ധിച്ച് നവംബർ 27, 28,29 തീയതികളിൽ തിരുനാൾ ഒരുക്ക ധ്യാനം സംഘടിപ്പിച്ചിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.