സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയും ക്വസ്റ്റ് അലയൻസും സംയുക്തമായി 18 വയസ്സ് മുതൽ 35 വയസ് വരെ പ്രായമുള്ള യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്റെറിൽ ആഗസ്റ്റ് 20 ബുധനാഴ്ച ആരംഭിച്ചു.
ബുധനാഴ്ച രാവിലെ 10.00 മണിക്ക് കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗം നിഡ്സ് പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ ആമുഖ സന്ദേശം നൽകി. പ്രോജക്ട് ഓഫീസർ മൈക്കിൾ, നിഡ്സ് കമ്മീഷൻ സെക്രട്ടറിമാരായ ഫാ. ക്ലീറ്റസ്, വത്സല ബാബു, അൽഫോൻസ ആന്റിൽസ്, നെയ്യാറ്റിൻകര മേഖല ആനിമേറ്റർ ബീന കുമാരി, പ്രോഗ്രാം കോ- ഓഡിനേറ്റർ ശശികുമാർ എന്നിവർ സംസാരിച്ചു.
CBR ആനിമേറ്റർ ജയരാജ്, മൊബിലൈസേഷൻ ഓഫീസർ കവിത എന്നിവർ നേതൃത്വം നൽകി.




