Word of God

തിരുപ്പിറവിക്കാലം ഡിസംബർ 26 വചനവായന

ഡിസംബർ 26 വെള്ളി

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന്

(ഇതാ, സ്വർഗം തുറന്നിരിക്കുന്നതു ഞാൻ കാണുന്നു)

അക്കാലത്ത്, സ്തേഫാനോസ് കൃപാവരവും ശക്തിയും കൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തിൽ പ്രവർത്തിച്ചു. കിറേനേക്കാരും അലക്സാൺ ഡിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉൾപ്പെട്ടിരുന്നതും സ്വതന്ത്രൻമാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങൾ എഴുന്നേറ്റ് സ്തേഫാനോസിനോട് വാദപ്രതിവാദത്തിലേർപ്പെട്ടു. എന്നാൽ, അവന്റെ സംസാരത്തിൽ വെളിപ്പെട്ട ജ്‌ഞാനത്തോടും ആത്മാവിനോടും എതിർത്തുനില്ക്കാൻ അവർക്കു കഴിഞ്ഞില്ല.
അവർ ഇതു കേട്ടപ്പോൾ അവന്റെ നേരേ കോപാക്രാന്തരായി പല്ലുകടിച്ചു. എന്നാൽ, അവൻ പരിശുദ്ധാത്മാവാൽ നിറഞ്ഞ്, സ്വർഗത്തിലേക്കുനോക്കി ദൈവത്തിന്റെ മഹത്ത്വം ദർശിച്ചു; ദൈവത്തിന്റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു. അവൻ പറഞ്ഞു: ഇതാ, സ്വർഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാൻ കാണുന്നു.

ചെവി അവർ ഉച്ചത്തിൽ ആക്രോശിച്ചുകൊണ്ട് പൊത്തുകയും അവന്റെ നേരേ ഒന്നാകേ പാഞ്ഞടുക്കുകയും ചെയ്തു. അവർ അവനെ നഗരത്തിനു പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികൾ തങ്ങളുടെ വസ്ത്രങ്ങൾ സാവൂൾ എന്ന ഒരു യുവാവിന്റെ കാല്ക്കൽ അഴിച്ചുവച്ചു. അനന്തരം, അവർ സ്തേഫാനോസിനെ കല്ലെറിഞ്ഞു. അപ്പോൾ അവൻ പ്രാർഥിച്ചു: കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ. അവൻ മുട്ടുകുത്തി വലിയ സ്വരത്തിൽ അപേക്ഷിച്ചു: കർത്താവേ, ഈ പാപം അവരുടെമേൽ ആരോപിക്കരുത്. ഇതു പറഞ്ഞ് അവൻ മരണനിദ്രപ്രാപിച്ചു.

കർത്താവിന്റെ വചനം.

പ്രതിവചന സങ്കീർത്തനം

അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.

അവിടന്ന് എന്റെ അഭയശിലയും എനിക്കു രക്‌ഷ നല്കുന്ന ശക്തിദുർഗവുമായിരിക്കണമേ! അവിടന്ന് എനിക്കു പാറയും കോട്ടയുമാണ്. അങ്ങയുടെ നാമത്തെപ്രതി എന്നെ നയിക്കണമേ; എനിക്കു വഴികാട്ടി ആയിരിക്കണമേ!

അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു..

അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു: കർത്താവേ, വിശ്വസ്തനായ ദൈവമേ, അവിടുന്ന് എന്നെ രക്ഷിച്ചു. ഞാൻ കർത്താവിൽ ആശ്രയിക്കുന്നു; അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആനന്ദമടയും

അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.

അങ്ങയുടെ ദൃഷ്‌ടി ഈദാസൻ്റെമേൽ പതിക്കണമേ! അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്ഷിക്കണമേ! അങ്ങ് അവരെ മനുഷ്യരുടെ ഗൂഢാലോചനയിൽനിന്നു രക്ഷിക്കാൻ അങ്ങയുടെ സാന്നിധ്യത്തിൻ്റെ മറവിൽ ഒളിപ്പിച്ചു.

അങ്ങയുടെ കരങ്ങളിൽ എൻ്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു.

അല്ലേലൂയാ !

അല്ലേലൂയാ! കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ; അവിടന്നാണു നമുക്കു പ്രകാശം നല്കിയത്. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(നിങ്ങളല്ല. നിങ്ങളിലൂടെ നിങ്ങളുടെ പിതാവിൻ്റെ ആത്മാവാണു സംസാരിക്കുന്നത്)

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുൾ ചെയ്തു. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിൻ; അവർ നിങ്ങളെ ന്യായാധിപ സംഘങ്ങൾക്ക് ഏല്പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളിൽ വച്ച് അവർ നിങ്ങളെ മർദിക്കും. നിങ്ങൾ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കൻമാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതീയരുടെയും മുമ്പാകേ നിങ്ങൾ സാക്ഷ്യം നല്‌കും. അവർ നിങ്ങളെ ഏല്പിച്ചു കൊടുക്കുമ്പോൾ, എങ്ങനെ പറയണമെന്നോ എന്തുപറയണമെന്നോ നിങ്ങൾ ആകുലപ്പെടേണ്ടാ. നിങ്ങൾ പറയേണ്ടത് ആ സമയത്തു നിങ്ങൾക്കു നല്കപ്പെടും. എന്തെന്നാൽ, നിങ്ങളല്ല, നിങ്ങളിലൂടെ നിങ്ങളുടെ പിതാവിന്റെ ആത്‌മാവാണു സംസാരിക്കുന്നത്. സഹോദരൻ സഹോദരനെയും പിതാവ് പുതനെയും മരണത്തിന് ഏല്‌പിച്ചുകൊടുക്കും; മക്കൾ മാതാപിതാക്കൻമാരെ എതിർക്കുകയും അവരെ വധിക്കുകയും ചെയ്യും. എന്റെ നാമംമൂലം നിങ്ങൾ സർവരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്ക്കുന്നവൻ രക്ഷപ്പെടും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.