അജിൻ ജോസ്
നെയ്യാറ്റിൻകര: കേരള കത്തോലിക്ക സഭയുടെ മുഖപത്രമായ ജീവനാദത്തിന്റെ പ്രവർത്തന ഉത്ഘാടനം ജൂലൈ 27 ഞായറാഴ്ച്ച രാവിലെ 9.30 ന് പാറശ്ശാല ഫെറോനയിലെ ചിറക്കോണം സെന്റ്. ആന്റണീസ് പള്ളിയിൽ നടത്തി.
പാറശ്ശാല ഫെറോന മീഡിയ മിനിസ്ട്രി ഡയറക്ടർ ഫാ. തോമസ് ജൂസ ചിറക്കോണം മീഡിയ ഭാരവാഹികളായ ജിജോ, അർച്ചന എന്നിവർക്ക് നല്കി. ഉദ്ഘാടനം ചെയ്തു.
കേരള കത്തോലിക്ക സഭയുടെ മുഖപത്രമായ ജീവനാദം എല്ലാ കുടുംബങ്ങളിലും വരുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ആദ്ദേഹം അഭിപ്രായപ്പെട്ടു. ഫെറോന മീഡിയ മിനിസ്ട്രി സെക്രട്ടറി ശ്രീജ സുരേഷ്, ഫെറോന ജീവ നാദം കൺവീനർ എ. ആർ. ജോസ് എന്നിവർ നേതൃത്വം നല്കി.




