Ministry

കെ.എൽ.സി.എ. സമുദായ സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: കെ.എൽ.സി.എ. സംഘടിപ്പിക്കുന്ന സമുദായ സമ്പർക്ക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ആർച്ച്ബിഷപ്പ് വർഗീസ് ചക്കാലക്കൽ 2025 ഓഗസ്റ്റ് 16-ന് കോഴിക്കോട് രൂപതയിൽ നിർവഹിക്കും. തുടർന്ന്, നിശ്ചയിക്കപ്പെട്ട തീയതികളിൽ കേരളത്തിലെ എല്ലാ ലത്തീൻ കത്തോലിക്കാ രൂപതകളിലും സമുദായ സമ്പർക്ക പരിപാടി നടക്കും. രൂപതാതലത്തിൽ ലഭിക്കുന്ന പരാതികൾ ക്രോഡീകരിച്ച് ജില്ലാ ഭരണകൂടത്തിനും, സംസ്ഥാന സർക്കാരിനും നിവേദനങ്ങളായി നൽകുകയും തുടർനടപടികൾക്കായി ഇടപെടുകയും ചെയ്യുകയാണ് കെ.എൽ.സി.എ. സമുദായ സമ്പർക്ക പരിപാടി ലക്ഷ്യം വക്കുന്നത്.

കെ.ആർ.എൽ.സി.സി.യുടെ നയങ്ങളും പദ്ധതികളും വിവിധ സംഘടനകളിലൂടെയാണ് നടപ്പിലാക്കിവരിക. ഇത്തരം പ്രവർത്തനങ്ങൾക്ക് മുഖ്യനേതൃത്വം നൽകുന്നത് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) ആണ്. സാമൂഹികനീതിക്കുവേണ്ടിയുള്ള പരിശ്രമങ്ങളുടെ ഭാഗമായി “ആരും ഒറ്റയ്ക്കല്ല നമ്മൾ ഒരുമിച്ചാണ്” എന്ന ബോധ്യത്തോടെയാണ് കെ.എൽ.സി.എ. സമുദായ സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നത്.

ഇന്ത്യയിലെ പൗരന്മാർ എന്ന നിലയിൽ ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങൾ, സമുദായ സർട്ടിഫിക്കറ്റ്, സ്കോളർഷിപ്പുകൾ, തീരനിയന്ത്രണ വിജ്ഞാപനം മൂലമുള്ള തടസ്സങ്ങൾ, തീരദേശ ഹൈവേ സംബന്ധമായ പ്രശ്‌നങ്ങൾ, തദ്ദേശ ഭരണകൂടം, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട അവകാശനിഷേധങ്ങൾ, ഭവനനിർമാണതടസ്സങ്ങൾ തുടങ്ങിയവയാണ് ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ. ഒരുമിച്ച് നിന്ന് പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുകയാണ് സമുദായ സമ്പർക്കപരിപാടി ലക്‌ഷ്യം വക്കുന്നത്. റവന്യൂ, തദ്ദേശ ഭരണകൂടം, വിദ്യാഭ്യാസം, പോലീസ്, അഭിഭാഷകർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്‌ധർ അടങ്ങുന്ന ടീം ഓരോ രൂപതയിലും ഇതിനുവേണ്ടി സജ്ജമാക്കിയിട്ടുണ്ട്.

സമുദായ സമ്പർക്ക പരിപാടി ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും വിജയിപ്പിക്കുന്നതിനും എല്ലാ ഇടവകകളിലും മുൻകൂട്ടി അറിയിക്കുകയും, ഹെൽപ്പ് ഡെസ്ക്കുകൾ പോലുള്ള സൗകര്യങ്ങൾ സജ്ജമാക്കി എല്ലാവിധ പ്രോത്സാഹനവും സഹകരണവും നൽകണമെന്ന് കെ.എൽ.സി.എ. സംസ്ഥാന സമിതി അറിയിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.