Forane

കാട്ടാക്കട ഫൊറോനയിൽ മീഡിയാ മിനിസ്ട്രി രൂപീകരണം പൂർത്തിയായി

സജിൻ വർഗീസ്

കാട്ടാക്കട: നെയ്യാറ്റിൻകര രൂപതയുടെ നിർദേശമനുസരിച്ച് കാട്ടാക്കട ഫൊറോനയിലും മീഡിയാ മിനിസ്ട്രിയുടെ രൂപീകരണം പൂർത്തിയാക്കി. നവംബർ 16 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കാട്ടാക്കട ഫെറോനാ സെന്ററിൽ വച്ച് നടന്ന പരിപാടി കാട്ടാക്കട ഫെറോനാ വികാരി വെരി.റവ.ഫാ.ജോസഫ് അഗസ്റ്റിൻ ഉൽഘാടനം ചെയ്തു.

തുടർന്ന്, രൂപതാ മീഡിയാ മിനിസ്ട്രി ഡയറക്ടർ റവ.ഡോ.ജസ്റ്റിൻ ഡൊമിനിക് ക്ലാസ്സ്‌ നയിക്കുകയും ഫൊറോനാതല മീഡിയ സമിതി രൂപീകരിക്കുകയും ചെയ്തു. വിവിധ ഇടവകയിൽ നിന്നായി ഇരുപത്തിയഞ്ചലധികം പേർ പങ്കെടുത്തു.

ഫൊറോനാ സമിതി
1) അമല സജു (സെക്രട്ടറി)
2) മൈക്കിൾ (ഖജാൻജി)
3) രാജൻ വി.എസ്. (നെഡ്പാംസോ ഇൻ-ചാർജ്)
4) സജിൻ വർഗീസ് (റിപ്പോർട്ടർ ഇൻ-ചാർജ്)
5) ഉഷാരാജൻ (ജീവനാദം ഇൻ-ചാർജ്)

പരിപാടിയിൽ ആനിമേറ്റർ ഫ്രാൻസിസ് സ്വാഗതം അർപ്പിക്കുകയും മീഡിയ മിനിസ്ട്രി ഫെറോന സെക്രട്ടറി അമല സജു നന്ദി അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.