അമല സജു
കല്ലാമം: കാട്ടാക്കട ഫൊറോനയിലെ കല്ലാമം സെന്റ് പോൾസ് പള്ളിയിലെ മീഡിയ മിനിസ്ട്രിയുടെ ലോഗോ പ്രകാശനം കാട്ടാക്കട ഫൊറോന വികാരിയും, കല്ലാമം ഇടവക വികാരിയുമായ ഫാ. ജോസഫ് അഗസ്റ്റിൻ നിർവഹിച്ചു. കാട്ടാക്കട ഫൊറോന മീഡിയ മിനിസ്ട്രി സെക്രട്ടറി അമല സജു, കല്ലാമം മീഡിയ മിനിസ്ട്രി ഭാരവാഹികളായ റെജി ഡി. ബി., ഷാജി എ., റോജി എന്നിവർ ലോഗോ ഏറ്റുവാങ്ങി.
ഇവകയുടെ പ്രവർത്തനങ്ങളും വാർത്തകളും പൊതുജനമധ്യേ കൊണ്ടുവരുന്നതിനു നിരന്തരം പരിശ്രമിക്കുമെന്ന് കല്ലാമം മീഡിയ മിനിസ്ട്രി ഭാരവാഹികൾ പറഞ്ഞു.




