സ്വന്തം ലേഖകൻ
വെള്ളറട: ആനപ്പാറ വിശുദ്ധ കുരിശിന്റെ പള്ളിയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചാതിരുന്നാളിന് സെപ്തംബർ 07 ഞായറാഴ്ച തുടക്കം കുറിച്ചു. ഭക്തിസാന്ദ്രമായ പ്രാർത്ഥനാന്തരീക്ഷത്തിൽ ഇടവക വികാരി മോൺ.ഡോ.വിൻസെന്റ് കെ. പീറ്റർ കൊടിയേറ്റി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആഘോഷമായ പ്രാരംഭ ദിവ്യബലിയ്ക്ക് ഉണ്ടൻകോട് ഫെറോനാ വികാരി ഫാ. ജോസഫ് അനിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഉണ്ടൻകോട് സഹവികാരി ഫാ.സബിൻ സി. പത്രോസ് വചനപ്രഘോഷണം നടത്തി.
ദിവ്യബലിക്ക് ശേഷം ഇടവക സെമിത്തേരിയിലേയ്ക്ക് നടന്ന വിശ്വാസ ദീപ പ്രദക്ഷിണത്തിന് ഫാ.അരുൺ പി. ജിത്ത് നേതൃത്വം നൽകി. സമ്പൂർണ്ണ ബൈബിൾ പാരായണത്തിന്റെ പ്രാരംഭ ശൂശ്രൂഷാ കർമ്മം മോൺ.ഡോ.വിൻസെന്റ് കെ. പീറ്റർ നിർവഹിച്ചു. സെപ്തംബർ 07 ഞായറാഴ്ച തുടങ്ങിയ തിരുനാൾ ആഘോഷങ്ങൾ വി.കുരിശിന്റെ പുകഴ്ചാ തിരുനാൾ ദിനമായ സെപ്തംബർ 14-ന് സമാപിക്കും.
ഫാ. സെബാസ്റ്റ്യൻ മൈക്കിൾ, ഫാ. ജോയി സാബു, ഫാ. ഡോ.ജോസ് റാഫേൽ, ഫാ. രതീഷ് മാർക്കോസ്, ഫാ. ഷാജി ഡി. സാവിയോ, ഫാ. ഷാജ്കുമാർ, ഫാ. എം.കെ. ക്രിസ്തുദാസ്, ഫാ. ജറാൾഡ് മത്യാസ്, ഫാ. ജോയി മത്യാസ്, ഫാ. മനുവേൽ കാരിപ്പോട്ട്, മോൺ. വി. പി ജോസ്, ഫാ. ഹെൻസിലിൻ, ഒ.സി.ഡി. ഫാ. അരുൺ കുമാർ, ഫാ. അനു സി. എന്നിവർ തിരുനാൾ ദിനങ്ങളിൽ ദിവ്യബലിയിൽ മുഖ്യകാർമ്മികത്വവും വചന പ്രഘോഷണവും നടത്തും.
തിരുനാൾ ദിനങ്ങളിൽ സമ്പൂർണ്ണ ബൈബിൾ പാരായണം, ജപമാല, ലിറ്റിനി, നൊവേന, ഗാനശുശ്രൂഷ, മഹാ ജൂബിലിയോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ ധ്യാനം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. സെപ്തംബർ 14-ന് ഫാ. എം. കെ. ക്രിസ്തുദാസിന്റെ പൗരോഹിത്യ രജത ജൂബിലിക്ക് ആദരവ് നൽകും.




