Parish

അധ്യാപകദിനത്തിനോട് അനുബന്ധിച്ച് അധ്യാപകരെ ആദരിച്ചു

ഷീജാരാജ്

പേയാട്‌: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഇടവകയിലെ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ അധ്യാപകരെയും (മതബോധനം, സർവീസ്, റിട്ടയേഡ്) വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സെപ്തംബർ 21 ഞായറാഴ്ച ദിവ്യബലിയിൽ ആദരിച്ചു. അന്നേ ദിവസത്തെ ദിവ്യബലിക്ക് ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക് നേതൃത്വം നൽകി. വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ ക്രമീകരണ നേതൃത്വം നൽകി.

ഇടവകയിലെ പത്ത്‌ ബി.സി.സി. യൂണിറ്റുകളിൽ നിന്നുമുള്ള അധ്യാപകരുടെയും മതബോധന അധ്യാപകരുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി.

ദിവ്യബലി മദ്ധ്യേ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ച് വിദ്യാഭ്യാസ ശുശ്രൂഷ സമിതി നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് ഇടവക വികാരി സമ്മാനം നൽകുകയും ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.