സ്വന്തം ലേഖകൻ
മാറനല്ലൂർ: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി കാട്ടാക്കട മേഖലയുടെ 29-ാം വാർഷികവും സ്വയംസഹായ സംഘസംഗമവും നവംബർ 30 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 02.00 മണിക്ക് മാനല്ലൂർ സെന്റ് പോൾസ് പാരീഷ് ഹാളിൽ സംഘടിപ്പിച്ചു. ഫെറോന വികാരി റവ. ഫാ. ജോസഫ് അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത വികാരി ജനറലും നിഡ്സ് പ്രസിഡന്റുമായ റൈറ്റ് റവ.മോൺ.ഡോ.ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ ഫാ. രാഹുൽ ബി. ആന്റോ, കാട്ടാക്കട മേഖല കോ- ഓഡിനേറ്റർ ഫാ. ബിനു വർഗ്ഗീസ്, മാറനല്ലൂർ NIDS യൂണിറ്റ് പ്രസിഡന്റ് ഫാ. കെ.പി. ജോൺ, NIDS കമ്മീഷൻ സെക്രട്ടറി വത്സല ബാബു, മേഖല ആനിമേറ്റർ പ്രകാശി, കള്ളിക്കാട് സെന്റ് അന്നാസ് LPS ബാലകർഷക ക്ലബ് അംഗം അക്ഷര, മേഖല എക്സിക്യൂട്ടീവ് അംഗം ബിജു, കുളവു പാറ NIDS യൂണിറ്റ് സെക്രട്ടറി യോഹന്നാൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സജീഷ് കുമാർ എന്നിവർ സംസാരിച്ചു.
തുടർന്ന് റൈറ്റ് റവ. മോൺ. ഡോ.ക്രിസ്തുദാസ് തോംസനെ പൊന്നാട അണിയിച്ച് സ്വീകരിക്കുകയും വെരി റവ.ഫാ. രാഹുൽ ബി. ആൻ്റോ യ്ക്ക് സ്നേഹോപഹാരം നൽകി ആദരിക്കുകയും ചെയ്തു.
കൂടാതെ, മികച്ച ക്രഡിറ്റ് യൂണിയൻ, നിഡ്സ് യൂണിറ്റ്, കർഷക ക്ലബ്, കോൾപിംഗ് ഗ്രൂപ്പ്, ബാല കർഷക ക്ലബ്, വനിതാവേദി എന്നിവർക്ക് ക്യാഷ് അവാർഡ് നൽകി. 350 ഓളം അംഗങ്ങൾ പങ്കെടുത്തു.




