ഷീജാ രാജ്
പേയാട് : പേയാട് സെന്റ് സേവ്യർസ് പള്ളിയിൽ ഡിസംബർ 14 ഞായറാഴ്ച KLCA സമുദായ ദിനം ആചരിച്ചു. ഇടവക വികാരി ജസ്റ്റിൻ ഡൊമനിക് അച്ചന്റെ സാന്നിധ്യത്തിൽ KLCA പ്രസിഡന്റ് ശ്രീ സൈമൺ വെർജ് പതാക ഉയർത്തി. ജസ്റ്റിൻ അച്ചൻ മുഖ്യപ്രഭാഷണം നടത്തി. അന്നേ ദിവസത്തെ ദിവ്യബലിക്ക് KLCA അംഗങ്ങൾ ദിവ്യബലിയ്ക്ക് ക്രമീകരണങ്ങൾ ചെയ്തു .
ദിവ്യബലി മധ്യേ കെ.ആർ.എൽ.സി.സി. നൽകിയ സമുദായദിന ഇടയ ലേഖനം വായിച്ചു. സമുദായം നേരിടുന്ന വെല്ലുവിളികളും ആകുലതകളും ആശയങ്ങളും, ഉദ്ദേശലക്ഷ്യങ്ങളും ഇടയ ലേഖനത്തിൽ നിന്നും അച്ചൻ വിശദീകരിച്ചു. ഡിസംബർ ഏഴാം തീയതി ഇടവക തിരുനാൾ ആയിരുന്നതിൽ ഡിസംബർ 14 ഞായറാഴ്ചയാണ് KLCA സമുദായ ദിനം ആചരിച്ചത്.




