പ്രത്യക്ഷവത്കരണ തിരുന്നാൾ വചനവായന
ജനുവരി 04 ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽൽനിന്ന് (കർത്താവിന്റെ മഹത്ത്വം നിന്റെമേൽ ഉരിച്ചിരിക്കുന്നു) ജറുസലേമേ, ഉണർന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേർന്നിരിക്കുന്നു. കർത്താവിന്റെ മഹത്ത്വം നിന്റെ മേൽ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കുരിരുട്ട് ജനതകളെയും മൂടും. എന്നാൽ, കർത്താവ് നിന്റെമേൽ ഉദിക്കുകയും അവിടത്തെ മഹത്ത്വം നിന്നിൽ ദൃശ്യമാവുകയും ചെയ്യും. ജനതകൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കൻമാർ നിന്റെ ഉദയ ശോഭയിലേക്കും വരും. കണ്ണുകളുയർത്തി ചുറ്റും നോക്കിക്കാണുക; അവർ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു. നിന്റെ പുത്രൻമാർ […]









