ആണ്ടുവട്ടം ഒന്നാം വാരം ജനുവരി 14 വചനവായന
ജനുവരി 14 ബുധൻ ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന് (കർത്താവേ, അരുൾചെയ്‌താലും, അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു) അക്കാലത്ത്, ഏലിയുടെ സാന്നിധ്യത്തിൽ ബാലനായ സാമുവൽ കർത്താവിനു ശുശ്രൂഷ ചെയ്‌തുപോന്നു. അക്കാലത്ത് കർത്താവിന്റെ അരുളപ്പാടു ചുരുക്കമായേ ലഭിച്ചിരുന്നുള്ളൂ. ദർശനങ്ങൾ വിരളമായിരുന്നു. ഏലി ഒരു ദിവസം തന്റെ മുറിയിൽ കിടക്കുകയായിരുന്നു. അവന് ഒന്നും കാണാൻ കഴിയാത്തവിധം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു. ദൈവത്തിന്റെ മുൻപിലെ ദീപം അണഞ്ഞിരുന്നില്ല. സാമുവൽ ദേവലായത്തിൽ ദൈവത്തിന്റെ പേടകം സ്‌ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു. അപ്പോൾ […]











