Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 24 വചനവായന

ജനുവരി 24 ശനി ഒന്നാം വായന സാമുവലിന്റെ രണ്ടാം പുസ്‌തകത്തിൽനിന്ന് (യുദ്‌ധത്തിൽ ശക്തൻമാർ വീണതെങ്ങനെ?) സാവുളിൻെറ മരണത്തിനുശേഷം, ദാവീദ് അമലേക്യരെ കീഴടക്കി; മടങ്ങിവന്ന് സിക്‌ലാഗിൽ രണ്ടുദിവസം പാർത്തു. മൂന്നാംദിവസം സാവൂളിന്റെ പാളയത്തിൽനിന്ന് ഒരാൾ വസ്ത്രം കീറിക്കൊണ്ടും തലയിൽ പൂഴിവാരിയിട്ടുകൊണ്ടും ദാവീദിന്റെ അടുക്കൽ വന്നു സാഷ്ടാംഗം നമസ്‌കരിച്ചു. നീ എവിടെനിന്നു വരുന്നു എന്ന് ദാവീദ് ചോദിച്ചതിന് ഇസ്രായേൽ പാളയത്തിൽ നിന്ന് ഞാൻ ഓടിപ്പോന്നിരിക്കയാണ് എന്ന് അവൻ മറുപടി നല്‌കി. ദാവീദ് വീണ്ടും ചോദിച്ചു: എന്തുണ്ടായി? പറയൂ. അവൻ മറുപടി […]

Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 23 വചനവായന

ജനുവരി 23 വെള്ളി ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന് (അവനെതിരേ ഞാൻ കൈയുയർത്തുകയില്ല. എന്തുകൊണ്ടെന്നാൽ, അവൻ കർത്താവിൻ്റെ അഭിഷിക്തനാണ്) ദാവീദ് സാവൂളിനോട് ഇതു പറഞ്ഞു കഴിഞ്ഞപ്പോൾ, അവൻ എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരം തന്നെയോ എന്നു ചോദിച്ചുകൊണ്ട് ഉറക്കെക്കരഞ്ഞു. അവൻ ദാവീദിനോടു പറഞ്ഞു: നീ എന്നെക്കാൾ നീതിമാനാണ്; ഞാൻ നിനക്കു ചെയ്ത തിൻമയ്ക്കു പകരം നീ നൻമ ചെയ്തിരിക്കുന്നു. കർത്താവ് എന്നെ നിന്റെ കൈയിൽ ഏല്പ്‌പിച്ചിട്ടും നീ എന്നെ കൊല്ലാതെ വിട്ട് എന്നോട് […]

Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 22 വചനവായന

ജനുവരി 22 വ്യാഴം ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന് (എന്റെ പിതാവ് സാവൂൾ നിന്നെ കൊല്ലാൻ ശ്രെമിക്കുകയാണ് ) അക്കാലത്ത് ദാവീദ്, ഗോലിയാത്തിനെ സംഹരിച്ചതിനുശേഷം അവർ മടങ്ങിവരുമ്പോൾ ഇസ്രായേലിലെ എല്ലാ നഗരങ്ങളിലും സ്ത്രീകൾ തപ്പും മറ്റു വാദ്യങ്ങളുമായി ആടിപ്പാടി സന്തോഷത്തോടെ സാവൂളിനെ എതിരേറ്റു. അവർ സന്തോഷംകൊണ്ട് മതിമറന്നു പാടി: സാവൂൾ ആയിരങ്ങളെക്കൊന്നു; ദാവീദ് പതിനായിരങ്ങളെയും. ഇത് സാവൂളിന് ഇഷ്‌ടപ്പെട്ടില്ല. കോപാകുലനായി അവൻ പറഞ്ഞു: അവർ ദാവീദിനു പതിനായിരങ്ങൾ കൊടുത്തു: എനിക്കോ ആയിരങ്ങളും. ഇനി രാജത്വമല്ലാതെ എന്താണ് […]

Word of God

ആണ്ടുവട്ടം രണ്ടാം വാരം ജനുവരി 21 വചനവായന

ജനുവരി 21 ബുധൻ ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽ നിന്ന് (ദാവീദ് ഒരു കവണയും കല്ലുംകൊണ്ട് ഗോലിയാത്തിനെ കൊന്ന് വിജയം വരിച്ചു) അക്കാലത്ത്, ദാവീദ് സാവൂളിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെയോർത്ത് ആരും അധൈര്യപ്പെടേണ്ടാ: അവനോട് അങ്ങയുടെ ദാസൻ യുദ്ധം ചെയ്യാം. സാവൂൾ ദാവീദിനോടു പറഞ്ഞു: ഈ ഫിലിസ്ത്യനെ നേരിടാൻ നീ ശക്തനല്ല. നീ ചെറുപ്പമല്ലേ? അവനാകട്ടെ, ചെറുപ്പം മുതൽ യോദ്‌ധാവാണ്. ദാവീദ് പറഞ്ഞു: സിംഹത്തിന്റെയും കരടിയുടെയും കൈയിൽനിന്ന് എന്നെ രക്ഷിച്ച കർത്താവ് ഈ ഫിലിസ്ത്യന്റെ കൈയിൽനിന്ന് […]

Forane

വ്ളാത്താങ്കര ഫൊറോന ജീസസ് ഫ്രണ്ട്സ് സെമിനാർ സംഘടിപ്പിച്ചു

വിശാഖ് കുഴിച്ചാണി വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോന ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ ജീസസ് ഫ്രണ്ട്സ് സെമിനാർ സംഘടിപ്പിച്ചു. ജനുവരി 10 ശനിയാഴ്ച മാവിളക്കടവ് വി. ജോൺ മരിയ വിയാനി പള്ളിയിൽ വച്ച് പരിശീലനവും ക്രിസ്തുമസ്, ന്യൂ ഇയർ ആഘോഷവും നടന്നു. ഡയറക്ടർ ഫാ. റെജിൻ കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുമാരി അഞ്ചുപത്മയും ടീമും ക്ലാസ് നയിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള കുട്ടികൾ അവതരിപ്പിച്ച ക്രിസ്മസ് ആഘോഷ പരിപാടികളും പാപ്പാ ഡാൻസും ഉണ്ടായിരുന്നു.വിവിധ ഇടവകകളിൽ നിന്നായി 173 […]

Parish

പേയാട്‌ നിഡ്സ് യൂണിറ്റ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ഷീജ രാജ് പേയാട് :പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ നിഡ്സ് യുണിറ്റിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനുവരി 18 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം പാരിഷ് ഹാളിൽ വച്ച് നടന്ന മെഡിക്കൽ ക്യാമ്പ് നിഡ്സ് പേയാട് യൂണിറ്റിന്റെയും ആശ്വാസ് ഡയഗ്നോസ്റ്റിക്സിന്റെയും ആഭിമുഖ്യത്തിലാണു സംഘടിപ്പിച്ചത്. മെഡിക്കൽ ക്യാമ്പിൽ ഷുഗർ, തൈറോയ്ഡ്, ബി പി, എന്നീ സൗജന്യ ടെസ്റ്റുകളും ഉൾപ്പെടുത്തിയിരുന്നു. രാവിലെ 9 മണിക്ക് ആരംഭിച്ച മെഡിക്കൽ ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിക്കാണ് സമാപിച്ചത്.

Parish

പേയാട് ഇടവക മാതാപിതാക്കൾക്ക് ക്ലാസ് സംഘടിപ്പിച്ചു

ഷീജ രാജ് പേയാട്: പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ മാതാപിതാക്കൾക്കായി ക്ലാസ് സംഘടിപ്പിച്ചു. ജനുവരി 18 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം ആരംഭിച്ച ക്ലാസ് ഇടവക വികാരി ഫാ.ജസ്റ്റിൻ ഡൊമിനിക് ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത വിഭാവനം ചെയ്തിട്ടുള്ള “Training programme for teaching Young parents on parenting” എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ക്ലാസ് നടന്നത്. “അറിഞ്ഞു വളരാം മക്കൾക്കൊപ്പം”എന്ന വിഷയത്തെ ആസ്പദമാക്കി സ്കൂൾ തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കായാണ് ക്ലാസ് സംഘടിപ്പിച്ചത്. വീരണകാവ് ഗവൺമെന്റ് […]

Diocese

രൂപത ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: രൂപത സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിലെ ടീച്ചേർസ് ഗിൽഡിന്റെ നേതൃത്വത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കോർപ്പറേറ്റ് മാനേജർ മോൺ. ഡോ. ജോണി കെ. ലോറൻസ് ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഗിൽഡ് പ്രസിഡന്റ്‌ കോൺക്ലിൻ ജിമ്മി ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉണ്ടൻകോട് സ്കൂൾ ഹെഡ്മാസ്റ്റർ ജയൻ സാർ, ഉണ്ടൻകോട് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ബീന ടീച്ചർ  എന്നിവർ ആശംസകൾ അർപ്പിച്ചു. ഗിൽഡ് സംസ്ഥാന […]

Parish

പ്രധാന കവാടത്തിൻ്റെ കട്ടിള ആശീർവദിച്ച് കടയ്‌വിള ഇടവക

സ്വന്തം ലേഖകൻ പരശുവയ്ക്കൽ: കടയ്‌വിളയിൽ പുതുതായി നിർമ്മിക്കുന്ന സെന്റ് ജോർജ്ജ് പള്ളിയുടെ പ്രധാന കവാടത്തിന്റെ കട്ടിള ആശീർവാദ കർമ്മം നടന്നു. ജനുവരി 18 ഞായറാഴ്ച രാവിലെ ദിവ്യബലിയ്‌ക്ക് ശേഷം ഇടവക വികാരി ഫാ. റോബിൻ സി.പീറ്റർ നിർവഹിച്ചു. ഫാ. ടോണി മാത്യു , ഫാ. തോമസ് ജൂസാ എന്നിവർ സന്നിഹിതരായിരുന്നു . ഇടവകയിലെ എല്ലാ വിശ്വാസികളും ഭക്തിപൂർവ്വം ആശീർവാദ കർമത്തിൽ പങ്കെടുക്കുകയും പുതുതായി സ്ഥാപിച്ച കവാടത്തിലൂടെ കുടുംബമായി പ്രവേശിക്കുകയും ചെയ്തു. പുതിയ പള്ളി നിർമാണം ഇടവകയുടെ ആത്മീയ […]

Parish

അരനൂറ്റാണ്ടിൽ കവിഞ്ഞ വിശുദ്ധ ജീവിതം

അനൂപ് എ.സി. തിരുപുറം: അരനൂറ്റാണ്ടിൽ കവിഞ്ഞ വിശുദ്ധ ജീവിതം നയിച്ച് പൗരോഹിത്യ ഗോൾഡൻ ജൂബിലി നിറവിൽ നെയ്യാറ്റിൻകര രൂപത മുൻ വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ്. ദൈവപിതാവിന് നന്ദി അർപ്പിച്ചുകൊണ്ട് തന്റെ സ്വന്തം ഇടവകയായ തിരുപുറം പള്ളിയിൽ ജനുവരി 14 വ്യാഴാഴ്ച്ച 9.30ന് മോൺ. ജി ക്രിസ്തുദാസ് ദിവ്യബലി അർപ്പിച്ചു. ഇടവക കുടുംബം സ്നേഹാദരവോടെ ക്രിസ്തുദാസ് അച്ചനെയും തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത തോമസ് ജെ. നെറ്റോയെയും, നെയ്യാറ്റിൻകര രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരെയും സ്വാഗതം ചെയ്തു. 50-ൽ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.