സിനിമ പ്രദർശനം നടത്തി സെന്റ് ജൂഡ് മീഡിയ മിനിസ്ട്രി
നിത്യ എസ്. പെരുകാവ്: സെന്റ് ജൂഡ് ഇടവകയിൽ സെന്റ് ജൂഡ് മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികൾക്കായി സിനിമ പ്രദർശനം നടത്തി. ജനുവരി 24 ശനി വൈകുന്നേരം 4 മണിക്ക് “The King of kings 2025” എന്ന സിനിമയാണു പ്രദർശിപ്പിച്ചത്. കുട്ടികൾക്ക് ക്രിസ്തുവിനെ കൂടുതൽ മനസ്സിലാക്കുവാനും, അനുഭവിക്കുവാനും കഴിയണം എന്ന ലക്ഷ്യത്തോടെയാണ് മീഡിയ മിനിസ്ട്രി ഈ സിനിമ പ്രദർശനം നടത്തിയത്. 40 വിദ്യാർത്ഥികൾ പങ്കെടുത്തു.











