Parish

സമ്പൂർണ്ണ ബൈബിൾ പാരായണം നടത്തി കുഴിച്ചാണി ഇടവക

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ബൈബിൾ കമ്മിഷൻ്റെ നേതൃത്വത്തിൽ ക്രമീകരിച്ച ബൈബിൾ ഞായർ വായനാചരണത്തിനു ബൈബിൾ പൂർണമായി വായിച്ചു തീർത്ത്‌ സെൻ്റ് ജോസഫ്സ് കുഴിച്ചാണി ഇടവക. ഡിസംബർ 21 ന് വൈകുന്നേരം 5.00 ന് പള്ളിയിൽ ക്രമീകരിച്ച സമ്പൂർണ്ണ ബൈബിൾ പാരായണം ഇടവകവികാരി ക്ലീറ്റസ് അച്ചൻ്റെയും മതബോധന ശുശ്രൂഷാ സമിതിയുടെയും നേതൃത്വത്തിലാണു നടന്നത്‌. മതബോധന അധ്യാപകരും വിദ്യാർഥികളും ഇടവക ജനങ്ങളും ഉൾപ്പെടെ 120 പേർ പള്ളിയിൽ ഒരുമിച്ചു കൂടി ബൈബിൾ പാരായണം നടത്തി ദൈവവചനാനുഭവം സ്വായത്തമാക്കി.

Word of God

തിരുപിറവികാലം ഡിസംബർ 31 വചനവായന

ഡിസംബർ 31 ബുധൻ ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (പരിശുദ്ധനായവൻ നിങ്ങളെ അഭിഷേകംചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?) കുഞ്ഞുങ്ങളേ, ഇത് അവസാനമണിക്കൂറാണ്. അന്തി ക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾത്തന്നെ അനേകം വ്യാജക്രിസ്തു‌മാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതിൽനിന്നു നമുക്കറിയാം. അവർ നമ്മുടെ കൂട്ടത്തിൽ നിന്നാണു പുറത്തുപോയത്; അവർ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കിൽ നമ്മോടു കൂടെ നില്ക്കുമായിരുന്നു. എന്നാൽ, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു. പരിശുദ്‌ധനായവൻ നിങ്ങളെ അഭിഷേകം ചെയ്തിട്ടുണ്ടെന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങൾ സത്യം അറിയായ്‌കകൊണ്ടല്ല […]

Word of God

തിരുപിറവികാലം ഡിസംബർ 30 വചനവായന

ഡിസംബർ 30 ചൊവ്വ ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് കുഞ്ഞുമക്കളേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു. അവന്റെ നാമത്തെപ്രതി നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു. പിതാക്കൻമാരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു. ആദിമുതലുള്ളവനെ നിങ്ങളറിയുന്നു: യുവാക്കൻമാരേ,ഞാൻ നിങ്ങൾക്കെഴുതുന്നു : ദുഷ്ടനെ നിങ്ങൾ ജയിച്ചിരിക്കുന്നു. കുഞ്ഞുങ്ങളേ, ഞാൻ നിങ്ങൾക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കൻമാരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങൾ അറിയുന്നു. യുവാക്കൻമാരേ, ഞാൻ നിങ്ങൾക്ക് എഴുതുന്നു: നിങ്ങൾ ശക്തൻമാരാണ്. ദൈവത്തിന്റെ വചനം നിങ്ങളിൽ വസിക്കുന്നു; നിങ്ങൾ ദുഷ്ടനെ […]

Word of God

തിരുപിറവികാലം ഡിസംബർ 29 വചനവായന

ഡിസംബർ 29 തിങ്കൾ ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കുന്നു) പ്രിയപ്പെട്ടവരേ, നാം യേശുവിൻ്റെ കല്‌പനകൾ പാലിച്ചാൽ അതിൽനിന്നു നാം അവനെ അറിയുന്നുവെന്നു തീർച്ചയാക്കാം. ഞാൻ അവനെ അറിയുന്നു എന്നു പറയുകയും അവന്റെ കല്പനകൾ പാലിക്കാതിരിക്കുകയും ചെയ്യുന്നവൻ കള്ളം പറയുന്നു; അവനിൽ സത്യമില്ല. എന്നാൽ, അവൻ വചനം പാലിക്കുന്നവനിൽ സത്യമായും ദൈവസ്നേഹം പൂർണത പ്രാപിച്ചിരിക്കുന്നു. നാം അവനിൽ വസിക്കുന്നെന്ന് ഇതിൽനിന്നു നാം അറിയുന്നു. അവനിൽ വസിക്കുന്നെന്നു പറയുന്നവൻ അവൻ […]

Word of God

തിരുപിറവികാലം ഡിസംബർ 28 വചനവായന

ഡിസംബർ 28 ഞായർ ഒന്നാം വായന പ്രഭാഷകന്റെ പുസ്‌തകത്തിൽൽനിന്ന് മക്കൾ പിതാവിനെ ബഹുമാനിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു.അവിടന്ന് പുത്രൻമാരുടെമേൽ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു.പിതാവിനെ ബഹുമാനിക്കുന്നവൻ തൻ്റെ പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യുന്നു.അമ്മയെ മഹത്ത്വപ്പെടുത്തുന്നവൻ നിക്‌ഷേപം കൂട്ടിവയ്ക്കുന്നു.പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കൾ സന്തോഷിപ്പിക്കും.അവന്റെ പ്രാർഥന കർത്താവ് കേൾക്കും.പിതാവിനെ ബഹുമാനിക്കുന്നവൻ ദീർഘകാലം ജീവിക്കും കർത്താവിനെ അനുസരിക്കുന്നവൻ തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.മകനേ, പിതാവിനെ വാർദ്ധക്യത്തിൽ സഹായിക്കുക; മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്.അവന് അറിവു കുറവാണെങ്കിലും സഹിഷ്‌ണുത കാണിക്കുക;നീ എത്ര ബലവാനാണെങ്കിലും അവനെ നിന്‌ദിക്കരുത്.പിതാവിനോടു കാണിക്കുന്ന കാരുണ്യം […]

Parish

സെന്റ് ജൂഡ് പള്ളിയിൽ ‘കരുതലോടെ’ ക്രിസ്മസ് സാന്ത്വനം

റിനു എസ്. ജസ്റ്റസ് പേയാട്: ക്രിസ്മസിനോട് അനുബന്ധിച്ച് സെന്റ് ജൂഡ് പള്ളി സാമൂഹിക ശുശ്രൂഷ സമിതിയുടെയും KLCWA-യുടെയും സംയുക്ത നേതൃത്വത്തിൽ ‘കരുതലോടെ’ എന്ന പേരിൽ സാന്ത്വന പദ്ധതി നടപ്പിലാക്കി. ഇടവകയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്. സെന്റ് ജൂഡ് ബി.സി.സി. യൂണിറ്റിലെ അംഗവും വൃക്കരോഗ ബാധിതയുമായ പത്മകുമാരിയുടെ ഭവനത്തിലാണ് ഇത്തവണത്തെ സഹായം എത്തിച്ചത്. ചികിത്സാ സഹായത്തിനായുള്ള സാമ്പത്തിക വിഹിതവും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റും ചടങ്ങിൽ കൈമാറി. ഡീക്കൻ രജീഷ് ജെയിംസ്, […]

Parish

കരുണാലയ സന്ദർശനം നടത്തി പേരൻ്റ്സ് ക്ലാസ്സ്

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ വിശ്വാസജീവിത പരിശീലനത്തിലെ പേരൻ്റ്സ് ക്ലാസിന്റെ നേതൃത്വത്തിൽ മണ്ണടിക്കോണം ലിറ്റിൽ ഫ്ലവർ ഹോം സന്ദർശിച്ചു. ഡിസംബർ 21- ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് ക്ലാസ് അധ്യാപികയായ മദർ സുപ്പീരിയർ റവ. സി. സോഫി, റവ. സി. ഡൈനു മേരി, പേരൻ്റ്സ് ക്ലാസ്സിലെ വിദ്യാർത്ഥികൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. കട്ടയ്ക്കോട് ഇടവക വികാരി ഫാ ജോയ് സാബു വൈ. എല്ലാവിധ ആശംസകളും നേരുകയും ഇടവക സഹവികാരി […]

Parish

മിഴിതുറന്ന് ലോകത്തെ ഏറ്റവും വലിയ ഓറിഗാമി നക്ഷത്രം

സ്വന്തം ലേഖകൻ പാറശാല: ലോകത്തെ ഏറ്റവും വലിയ ഓറിഗാമി ക്രിസ്മസ് നക്ഷത്രം ഗിന്നസ് റെക്കോർഡിലേക്ക്‌. പാറശാല നെടുവാൻവിള ഹോളി ട്രിനിറ്റി പള്ളിയിൽ ഡിസംബർ 24 വൈകുന്നേരം 5 മണിമുതലാണു ഓറിഗാമി ക്രിസ്മസ് നക്ഷത്രത്തിന്റെ പ്രദർശനം ആരംഭിച്ചത്‌. ചിത്രകാരനും കലാസംവിധായകുനുമായ ഗിന്നസ് ശ്രീരാജാണ് ഒരു ലക്ഷത്തിലേറെ ചെറുനക്ഷത്രങ്ങൾ കൂട്ടി യോജിപ്പിച്ച് കൂറ്റൻ നക്ഷത്രം ഒരുക്കിയിരിക്കുന്നത്‌. ചാർലി ചാപ്ലിന്റെയും എലിസബത്ത് രാജ്ഞിയുടെയും ഏറ്റവും വലിയ ചിത്രങ്ങൾ വരച്ച് 2 തവണ ഗിന്നസ് റെക്കോർഡ് നേടിയ ശ്രീരാജിന്റെ അടുത്ത ലക്ഷ്യമാണു ഓറിഗാമി […]

Diocese

VOCARE 2K25 ക്യാമ്പ് ആരംഭിച്ചു

സ്വന്തം ലേഖകൻ പേയാട്‌: നെയ്യാറ്റിൻകര രൂപത ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘VOCARE 2K25’ ക്യാമ്പിന് തുടക്കമായി. നെയ്യാറ്റിൻകര രൂപതാ ക്ലർജി & റിലീജിയസ്, വൊക്കേഷൻ കമ്മിഷൻ ഡയറക്ടർ ഫാ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സെമിനാരി വൈസ് റെക്ടർ ഫാ. ജിനുറോസ്, സെമിനാരി പ്രീഫെക്ട് ഫാ. ജിനോ വി. ഓ. എന്നിവർ സംസാരിച്ചു. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ രസകരമായ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വ്യത്യസ്ത ദൈവവിളികളെക്കുറിച്ചും ജീവിതലക്ഷ്യങ്ങളെക്കുറിച്ചും ബോധ്യം നൽകുന്നു. വൈദികരും നെയ്യാറ്റിൻകര രൂപതയിലെ മേജർ സെമിനാരിക്കാരും […]

Parish

ക്രിസ്തുമസ് കാർണിവൽ ഡിസംബർ 24 ന് ആരംഭിക്കും

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെല്ലിമൂട് ദിവ്യകാരുണ്യ പള്ളിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് കാർണിവൽ ഡിസംബർ 24 ന് ആരംഭിക്കും. “MY CRIB 2025” എന്നപേരിൽ ആരംഭിക്കുന്ന ക്രിസ്തുമസ് കാർണിവൽ ഡിസംബർ 24 വൈകുന്നേരം 6.30 ന് ഇടവക വികാരി ഫാ. അനുരാജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നെയ്യാറ്റിൻകര രൂപത മുൻ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് ഉത്‌ഘാടനം ചെയ്യും. പ്രശസ്ത സിനിമ സീരിയൽ തരാം നീന കുറുപ്പ് വിശിഷ്ടതിഥി ആയിരിക്കും.സിസ്റ്റർ റോസ് ക്രിസ്തുമസ് സന്ദേശം നൽകും. ഡിസംബർ 24 […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.