Ministry

സ്ത്രീജ്യോതി സംഗമം-2025 സംഘടിപ്പിച്ചു.

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷന്റെ നേതൃത്വത്തിൽ ഒക്‌ടോബർ 31-ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്റെറിൽ വച്ച് സ്ത്രീജ്യോതി സംഗമം-2025 സംഘടിപ്പിച്ചു. സ്ത്രീജ്യോതി പ്രസിഡന്റ് ലീലാ ലോറൻസ് അധ്യക്ഷത വഹിച്ച യോഗം നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി. സെൽവരാജൻ ദാസൻ പിതാവ് ഉദ്‌ഘാടനം ചെയ്തു. NIDS പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് അനുഗ്രഹ പ്രഭാഷണവും, NIDS ഡയറക്ടർ ഫാ.രാഹുൽ ബി. ആന്റോ ആമുഖ സന്ദേശവും, തിരുവനന്തപുരം ജില്ലാ […]

Parish

തിരുപുറം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദൈവാലയത്തിന്റെ തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു.

അനൂപ് എ.സി. തിരുപുറം: തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ 46-ാമത് തിരുനാളിന്റെ നോട്ടീസ് നവംബർ 2 ഞായറഴ്ച്ച രണ്ടാമത്തെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ. ജിബിൻരാജ് പ്രകാശനം ചെയ്തു. തുടർന്ന്, പാരീഷ് കൗൺസിൽ അംഗങ്ങളുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ നോട്ടീസിന്റെ ആദ്യ വിതരണം പാരീഷ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ജോൺ റോസ് സാറിനു നൽകി നിർവഹിക്കുകയും ചെയ്തു. ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ 2025 നവംബർ 28 വെള്ളിയാഴ്ച്ച തിരുനാൾ കൊടിയേറ്റി തുടക്കം കുറിച്ച് […]

Parish

ത്രേസ്യാപുരം നിത്യസഹായ മാതാ നഴ്സറിയ്ക്ക് ജൂബിലി വർഷത്തിൽ പുതിയ നഴ്സറി കെട്ടിടം

സ്വന്തം ലേഖകൻ ത്രേസ്യാപുരം: നിഡ്സ്ന്റെ നേതൃത്വത്തിൽ ത്രേസ്യാപുരം നിത്യസഹായ മാതാ ഇടവകയിൽ പ്രവർത്തിക്കുന്ന നിത്യസഹായമാതാ നഴ്സറി സ്കൂളിന് അതിന്റെ ജൂബിലി വർഷത്തിൽ പുതിയ സ്കൂൾ മന്ദിരം ഒരുക്കി ഇടവക ജനങ്ങൾ. രൂപതാ നിഡ്സ് കേന്ദ്രത്തിൽ നിന്നും ലഭിച്ച സഹായത്തിനൊപ്പം ഇടവകയും കൂടി കൈകോർത്തപ്പോൾ മനോഹരമായ ഒരു സ്കൂൾ കെട്ടിടം പൂർത്തിയായി. പുതിയ നഴ്സറി സ്കൂൾ ഒക്‌ടോബർ 30 വൈകുന്നേരം 4 മണിക്ക് അഭിവന്ദ്യ വിൻസന്റ് സാമുവൽ പിതാവ് ആശീർവദിച്ചു. രൂപതാ നിഡ്സ് പ്രസിഡന്റ് മോൺ. ജി. ക്രിസ്തുദാസ് […]

Forane

ഉണ്ടൻകോട് ഫൊറാന അൾത്താര ബാലകരുടെ സംഗമം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ ഉണ്ടെൻകോട്: ഉണ്ടൻകോട് ഫൊറോന അജപാലന ശുശ്രൂഷയുടെ ആഭിമുഖ്യത്തിൽ അൾത്താര ബാലകർക്കായി ഒരു പരിശീലന ക്ലാസ് സംഘടിപ്പിച്ചു. നവംബർ 2 ഞായറാഴ്ച ഉച്ചക്ക് 2 മണി മുതൽ 3 മണി വരെ നടത്തിയ ക്ലാസ് നെയ്യാറ്റിൻകര ലത്തീൻ രൂപത മൈനർ സെമിനാരി പ്രീഫക്റ്റ് ഫാ. അനു നയിച്ചു.

Parish

പൊൻവിള മീഡിയ മിനിസ്ട്രി ചിത്രരചന, ഉപന്യാസരചന മത്സരങ്ങൾ സംഘടിപ്പിച്ചു.

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ ചർച്ചിൽ മീഡിയ മിനിസ്ട്രി നവംബർ 2 ഞായറാഴ്ച്ച മാധ്യമ മധ്യസ്ഥൻ വി. കാർലോ അക്യൂറ്റിസിന്റെ ചിത്രരചന, ഉപന്യാസരചന മത്സരങ്ങൾ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മത്സരങ്ങൾ ഉത്ഘാടനം ചെയ്തു. രൂപത മീഡിയ മിനിസ്ട്രിയുടെ നിർദ്ദേശപ്രകാരം വി. കാർലോ അക്യൂറ്റിസിനെ പരിജയപ്പെടുത്താനായി നേഴ്സറി, എൽ പി, യുപി, ഹൈസ്‌കൂൾ, കോളേജ്, മുതിർന്നവർ എന്നിങ്ങനെ വിഭാഗങ്ങളിലായിട്ടാണ് ചിത്രരചന, പെൻസിൽ ഡ്രോങ്, ഉപന്യാസരചന […]

Diocese

ബിഷപ്പ് വിൻസെന്റ് സാമുവൽ പിതാവിന്റെ മെത്രാഭിഷേക ദിനാഘോഷം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പ്രഥമ മെത്രാൻ റൈറ്റ് റവ.ഡോ. വിൻസെന്റ് സാമുവൽ പിതാവിന്റെ 29 -മാത് മെത്രാഭിഷേക വാർഷികാഘോഷം നവംബർ 01 ശനിയാഴ്ച നെയ്യാറ്റിൻകര ബിഷപ്‌സ് ഹൌസിൽ നടന്നു. രാവിലെ 10.30 ന് നടത്തിയ ദിവ്യബലിയിൽ ബിഷപ്പ് എമിരിത്തൂസ് ഡോ. വിൻസെന്റ് സാമുവൽ പിതാവ് മുഖ്യകാർമ്മികനായി. രൂപതാധ്യക്ഷൻ ഡോ. ഡി. സെൽവരാജൻ ദാസൻ വചന പ്രഘോഷണം നടത്തി. മുൻ വികാരി ജനറൽ ജി. ക്രിസ്തുദാസ്, വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ, മോൺ. […]

Parish

തിരുനാൾ ഒരുക്കദിനം ആഘോഷിച്ചു

അജിൻ ജോസ്, ആറയൂർ പാറശ്ശാല: ആറയൂർ വിശുദ്ധ എലിസബത്ത് ദൈവാലയത്തിന്റെ 119-ാമത് തിരുനാൾ ഒരുക്ക ദിനമായ നവംബർ 02 ദിവ്യബലിക്ക് ഇടവക വികാരി മോൺ. വി. പി. ജോസ് മുഖ്യകാർമ്മികനായി. ദിവ്യബലിക്ക് ശേഷം ഇടവക വികാരി തിരുനാൾ ദീപം തെളിയിച്ചു. തിരുനാൾ കമ്മറ്റി അംഗങ്ങളുടെയും ബി.സി.സി. ഭാരവാഹികളുടെയും ഇടവക ജനങ്ങളുടെയും സാന്നിധ്യത്തിൽ ഇടവകയിലെ 24 ബി.സി.സി. യൂണിറ്റുകളിലേക്കുമുള്ള ദീപം കൈമാറുകയും ചെയ്തു.

Parish

സകല ആത്മാക്കളുടെ ദിനം ഭക്തിപൂർവ്വം ആചരിച്ചു.

സ്വന്തം ലേഖകൻ ആനപ്പാറ: ആനപ്പാറ വിശുദ്ധ കുരിശിന്റെ പള്ളിയിൽ സകല ആത്മാക്കളുടെ ദിനമായ നവംബർ 2 ഭക്തിപൂർവ്വമായ ശുശ്രൂഷകളും പ്രാർത്ഥനകളും നടത്തി. ഇടവക വികാരിയും കാട്ടാക്കട റീജ്യണൽ കോ-ഓർഡിനേറ്ററുമായ മോൺ. വിൻസെന്റ് കെ. പീറ്റർ, സഹവികാരി ഫാ. അരുൺ പി. ജിത്ത് എന്നിവർ നേതൃത്വം നൽകി. പരേതർക്ക് വേണ്ടിയുള്ള ദിവ്യബലിയിലെ പ്രാർത്ഥനകൾക്ക് ശേഷം സിമിത്തേരിയിലും ആത്മശാന്തിക്കായി പ്രാർത്ഥന ശുശ്രൂഷ നടത്തി. പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് വിശ്വാസികൾ കല്ലറകളിൽ പൂക്കളും തിരികളും കൊളുത്തി പ്രാർത്ഥനകളിൽ പങ്കുചേർന്നു.

Diocese

ഫാ.യേശുദാസിന്റെ പിതാവ് നിര്യാതനായി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: മുള്ളുവിള സഹവികാരിയായ ഫാ. യേശുദാസിന്റെ പിതാവ് പ്രകാശ് റസീൻ നിര്യാതനായി, 75 വയസായിരുന്നു. വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു അദ്ദേഹം. മൃതസംസ്കാര കർമ്മം നാളെ (04-11-2025) ചൊവാഴ്ച്ച വൈകുന്നേരം 3 മണിക്ക് വലിയതുറ സെന്റ് ആന്റണീസ് ദൈവാലയത്തിൽ നടക്കും. നാളെ ഉച്ചകഴിഞ്ഞു 2.30 വരെ ഭൗതീക ശരീരം ഭവനത്തിൽ ഉണ്ടായിരിക്കും. നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ പിതാവും വികാരി ജനറൽ മോൺ.ക്രിസ്തുദാസ് തോംസണും രൂപതയുടെ ആദരാഞ്ജലികൾ അർപ്പിച്ചു.

Vatican

ഭാവിയെ നയിക്കുന്ന നക്ഷത്രസമൂഹങ്ങളാകാൻ വിദ്യാർത്ഥികൾക്ക് ലിയോ പതിനാലാമൻ പാപ്പായുടെ ആഹ്വാനം

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഉന്നതമായ മൂല്യങ്ങൾ ജീവിക്കാനും, നല്ലൊരു നാളെയ്ക്കായി പ്രവർത്തിക്കാനും, സത്യത്തിന്റെയും സമാധാനത്തിന്റെയും സാക്ഷികളായി പ്രവർത്തിക്കാനും, മറ്റുള്ളവർക്ക് വഴികാട്ടുന്ന നക്ഷത്രങ്ങളാകാനും യുവ വിദ്യാർത്ഥികൾക്ക് ആഹ്വാനം നൽകി ലിയോ പതിനാലാമൻ പാപ്പാ. വിദ്യാഭ്യാസലോകത്തിന്റെ ജൂബിലിയുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയ യുവവിദ്യാർത്ഥികൾക്ക് ഒക്ടോബർ 30 വ്യാഴാഴ്ച രാവിലെ പോൾ ആറാമൻ ശാലയിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, മുൻപേ കടന്നുപോയ വിശുദ്ധ ജീവിതങ്ങളെ അനുകരിച്ച് സ്വർഗ്ഗത്തെ ലക്ഷ്യമാക്കി വളരാൻ പരിശുദ്ധ പിതാവ് വിദ്യാർത്ഥികളെ ആഹ്വാനം ചെയ്‌തത്‌. അടുത്തിടെ ലിയോ പതിനാലാമൻ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.