Forane

സ്ഥാനാർത്ഥികൾക്ക് ഭാവുകങ്ങൾ നേർന്ന് ചുള്ളിമാനൂർ ഫൊറോന

ലീല മോഹനൻ ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോനാ സമിതിയുടെ നേതൃത്വത്തിൽ ഫൊറോനായിലെ വിവിധ ദൈവാലയങ്ങളിലെ വിവിധ രാഷ്ട്രീയപാർട്ടികളിലെ സ്ഥാനാർത്ഥികളെ ഒരുമിച്ചുകൂട്ടി ഭാവുകങ്ങൾ അർപ്പിച്ചു. ഫൊറോന വികാരി റവ.ഡോ.ബിനു റ്റി.യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഫൊറോനായിലെ അംഗങ്ങൾ പങ്കെടുത്തു. നെടുമങ്ങാട് റീജിയണൽ കോഡിനേറ്റർ മോൺ.ജോസ് റാഫേൽ അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ നേർന്ന് സംസാരിച്ചു. ആനിമേറ്റർ ഫ്രാൻസി അലോഷ്യസ് ആശംസകൾ നേർന്നു. ആനിമേറ്റർ ലീലാ മോഹനൻ സ്വാഗതവും വിജയകുമാർ നന്ദിയും ആശംസിച്ചു.

Parish

കെ.എൽ.സി.എ. മൈലം യൂണിറ്റ് മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു.

എസ്.ആർ.സന്തോഷ് നെടുമങ്ങാട്: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കെ.എൽ.സി.എ. മൈലം (ഇറയാംകോട്) യൂണിറ്റ് മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. പ്രദീപ് ആന്റോ മെഡിക്കൽ ക്യാമ്പ്‌ ഉദ്ഘാടനം ചെയ്തു. കെ.എൽ.സി.എ മുൻ നെയ്യാറ്റിൻകര രൂപത വൈസ് പ്രസിഡന്റ്‌ എസ്.ആർ.സന്തോഷ്‌ നെടുമങ്ങാട് സോണൽ പ്രസിഡന്റ്‌ അരുൺ എ.ജി., യൂണിറ്റ് എക്സിക്യൂട്ടീവ് ഭാരവാഹികളായ അനിത തോമസ്, മായമോൾ, അപർണ, ജയരാജ്‌ വിൽഫ്രഡ്‌, എസ്.ആർ. രാജേഷ്, ലിജി റോബിൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. എല്ലാമാസവും നാലാമത്തെ ഞായറാഴ്ച […]

Parish

ഗർഭാശയ ക്യാൻസറിനെതിരെയുള്ള അവബോധന സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ ചുള്ളിമാനൂർ: തേവൻപാറ ഫാത്തിമ മാതാ ദൈവാലയത്തിൽ ഗർഭാശയ ക്യാൻസറിന് കാരണമായേക്കാവുന്ന അണുബാധയ്ക്ക് എതിരെയുള്ള കാരണങ്ങളെ പറ്റി സെമിനാർ നടത്തി. നവംബർ 23 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ.വിനോദ് ജെയിംസ് സെമിനാർ ഉദ്ഘാടനം ചെയ്തു. ജാമിയ ട്രെയിനിങ് കോളേജ് പ്രിൻസിപ്പാൾ ഡോ.ഷാർമിള നസീർ ക്ലാസിനു നേതൃത്വം നൽകി. സ്ത്രീകൾ ശ്രദ്ധിക്കേണ്ട അത്യാവശ്യം ശുചിത്വ കാര്യങ്ങളെപ്പറ്റി ഡോക്ടർ ക്ലാസ്സിൽ സ്ത്രീകളെ ഓർമ്മിപ്പിച്ചു. നൂറോളം സ്ത്രീകൾ ക്ലാസ്സിൽ പങ്കെടുത്തു. ഇടവക വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിലാണ് […]

Kerala

ഹാപ്പി ഡോപു ഗെയിം മെൽഫിത്ത് ഹെലിക്സിനെ തേടി മലയാള മനോരമ എത്തി.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര : മലയാള മനോരമയും ഫെഡറൽ ബാങ്കും ഒരുമിച്ചു ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി നടത്തിയ ഹാപ്പി ഡോപു എന്ന ഗെയിമിൽ പങ്കെടുത്ത കട്ടയ്ക്കോട്സെന്റ് ആന്റണിസ് യു. പി സ്കൂളിൽ പഠിക്കുന്ന മെൽഫിത്ത് ഫെലിക്സ് സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി സ്‌കൂളിന് അഭിമാനമായി.   മെൽഫിത്തിനു സ്കൂൾ കോർപ്പറേറ്റ് അസിസ്റ്റന്റ് മാനേജർ ഫാ. രാജേഷ് കുറിച്ചിയിലിന്റെ നേതൃത്വത്തിൽ രണ്ടാം സമ്മാനമായ സൈക്കിൾ മലയാള മനോരമ പത്രത്തിന്റെ ചീഫ് എഡിറ്റർ നവംബർ 26 ബുധനാഴ്ച സമ്മാനിച്ചു. മനോരമയുടെയും ഫെഡറൽ ബാങ്കിന്റെയും […]

Word of God

ആഗമനകാലം : ഒന്നാം ഞായർ നവംബർ – 30 വചന വായന

ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (2 : 1-5) (ദാവീദിന്റെ ഭവനത്തിൽനിന്ന് നീതിമാനായ ഒരു മുള ഞാൻ കിളിർപ്പിക്കും) യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്: അവസാന നാളുകളിൽ കർത്താവിൻ്റെ ആലയം സ്‌ഥിതിചെയ്യുന്ന പർവതം എല്ലാ പർവതങ്ങൾക്കും മുകളിൽ ഉയർന്നു നില്ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും. അനേകം ജനതകൾ പറയും: വരുവിൻ, നമുക്കു കർത്താവിന്റെ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക് പോകാം. അവിടന്ന് തന്റെ മാർഗങ്ങൾ നമ്മെ പഠിപ്പിക്കും. നാം ആ […]

Word of God

ആണ്ടുവട്ടം: മുപ്പത്തിനാലാം വാരം : ശനി നവംബർ – 29 വചന വായന

ഒന്നാം വായന ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (7 : 15-27) (രാജത്വവും ആധിപത്യവും മഹത്ത്വവും അത്യുന്നതന്റെ പരിശുദ്ധൻമാർക്കു നല്കപ്പെടും) ഞാൻ, ദാനിയേൽ, ഉത്കണ്‌ഠാകുലനായി. ദർശനങ്ങൾ എന്നെ പരിഭ്രാന്തനാക്കി. ഞാൻ അവിടെ നിന്നിരുന്നവരിൽ ഒരുവനെ സമീപിച്ച്, ഇതിന്റെയെല്ലാം പൊരുളെന്താണെന്നു ചോദിച്ചു. അതിന്റെ വ്യാഖ്യാനം അവൻ എനിക്കു പറഞ്ഞുതന്നു. ഭൂമിയിൽനിന്ന് ഉയർന്നുവരുന്ന നാലു രാജാക്കൻമാരാണ് ഈ നാലു മഹാമൃഗങ്ങൾ. എന്നാൽ, അത്യുന്നതന്റെ പരിശുദ്‌ധർക്കു രാജ്യം ലഭിക്കുകയും അവർ ആ രാജ്യം എന്നേക്കുമായി അവകാശമാക്കുകയും ചെയ്തു. മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തനും കൂടുതൽ ഭയങ്കരനും […]

General

നക്ഷത്രങ്ങൾ ഒരുക്കേണ്ടത് എപ്പോൾ? എന്തിന്?

ഫാ. അനു സി., ഫ്രീഫെക്ട്‌ മൈനർ സെമിനാരി ക്രിസ്തുമസ്സിനോട് അനുബന്ധിച്ച് വീടുകളിലും ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വഴിയോരങ്ങളിലും വളരെ വ്യാപകമായി നക്ഷത്രങ്ങൾ ഒരുക്കാറുണ്ടല്ലോ. ക്രൈസ്തവ പാരമ്പര്യമനുസരിച്ച് എപ്പോഴാണ് നക്ഷത്രം തൂക്കേണ്ടത്? ആഗമനകാലം ആരംഭിക്കുന്നത് ആഗമനകാലം ഒന്നാം ഞായറിന്റെ തലേന്നാൾ ശനിയാഴ്ച ഒന്നാം സായാഹ്ന പ്രാർഥനയോടെയാണ്. അതുകൊണ്ട്, ആഗമനകാലം ഒന്നാം ഞായറാഴ്ചയുടെ തലേന്നാൾ ശനിയാഴ്ച വൈകുന്നേരമാണ് നക്ഷത്രവിളക്കുകൾ ഒരുക്കേണ്ടത്. (ഈ വർഷം അത് നവംബർ 29 ആം തീയതിയാണ്). എന്താണ് ഇത് അർഥമാക്കുന്നത്? യേശുവിന്റെ രണ്ടു തരത്തിലുള്ള വരവിനെ ആഗമനകാലം […]

Word of God

ആണ്ടുവട്ടം: മുപ്പത്തിനാലാം വാരം : വെളളി നവംബർ – 27 വചന വായന

ഒന്നാം വായന ദാനിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (7 : 2-14) (ഇതാ, വാനമേഘങ്ങളോടുകൂടെ മനുഷ്യപുത്രനെപ്പോലെ ഒരുവൻ വരുന്നു) അക്കാലത്ത്, ദാനിയേൽ പറഞ്ഞു: ആകാശത്തിലെ നാലു കാറ്റുകളും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നത് നിശാദർശന ത്തിൽ ഞാൻ കണ്ടു. നാലു വലിയ മൃഗങ്ങൾ കടലിൽനിന്നു കയറിവന്നു. അവ വിഭിന്നങ്ങളായിരുന്നു. സിംഹത്തെപ്പോലെ ആയിരുന്നു ആദ്യത്തേത്. അതിനു കഴുകൻ്റെ ചിറകുകളുണ്ടാ യിരുന്നു. ഞാൻ അതിനെ വീക്‌ഷിച്ചുകൊണ്ടിരിക്കേ, അതിന്റെ ചിറകുകൾ പറിച്ചെടുക്കപ്പെട്ടു. അതിനെ നിലത്തുനിന്നു പൊക്കി മനുഷ്യനെപ്പോലെ ഇരുകാലിൽ നിർത്തി. മനുഷ്യൻ മനസ്സും അതിനു നല്‌കപ്പെട്ടു. […]

Word of God

ആണ്ടുവട്ടം: മുപ്പത്തിനാലാം വാരം : വ്യാഴം നവംബർ – 27 വചന വായന

ഒന്നാം വായന ദാനിയേൽ പ്രവാചകന്റെ പുസ്ത‌കത്തിൽനിന്ന് (6 : 11-27) (ദൈവം ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചു) അക്കാലത്ത്, ദാനിയേലിനെ സൂക്‌ഷിച്ചു വീക്‌ഷിച്ചിരുന്ന പ്രഭുക്കൻമാർ, ദാനിയേൽ തൻ്റെ ദൈവത്തിൻ്റെ മുൻപിൽ പ്രാർഥിക്കുന്നതും അപേക്‌ഷിക്കുന്നതും കണ്ടു. അവർ രാജസന്നിധിയിലെത്തി നിരോധനാജ്‌ഞയെപ്പറ്റി പറഞ്ഞു: രാജാവേ, മുപ്പതു ദിവസത്തേക്ക് നിന്നോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ ആരെങ്കിലും പ്രാർഥിച്ചാൽ അവനെ സിംഹങ്ങളുടെ കുഴിയിൽ തള്ളും എന്നൊരു നിരോധനാജ്‌ഞയിൽ നീ ഒപ്പു വച്ചിരുന്നില്ലേ? രാജാവ് പറഞ്ഞു: മേദിയക്കാരുടെയും പേർഷ്യാക്കാരുടെയും അലംഘനീയമായ നിയമമനുസരിച്ച്, അത് […]

Diocese

നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ ബൈബിൾ പാരായണ മാസാചരണ ഉദ്ഘാനം നടന്നു.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ ബൈബിൾ പാരായണ മാസാചരണത്തിന്റെ രൂപതാതല ഉദ്ഘാനം നവംബർ 26 ബുധനാഴ്ച നടന്നു. നെയ്യാറ്റിൻകര ജോൺ പോൾ സെക്കന്റ് ഹോമിൽ നടന്ന പരിപാടി രൂപത അജപാലന ശുശ്രൂഷ ഡയറക്ടർ റവ.ഡോ.രാജദാസ് ഉദ്‌ഘാടനം ചെയ്തു. ഉപദേശിമാരുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ. ലിജോ ഫ്രാൻസിസ് ബൈബിൾ പ്രതിഷ്ഠ നടത്തി. നെയ്യാറ്റിൻകര രൂപത അജപാലന ശുശ്രൂഷയുടെ നേതൃത്വത്തിൽ ബൈബിൾ കമ്മിഷനാണ് ബൈബിൾ പാരായണ മാസാചരണത്തിന് നേതൃത്വം നൽകുന്നത്. രൂപതയിലെ എല്ലാ പള്ളികളിലും ബൈബിൾ പാരായണ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.