Vatican

ലിയോ പതിനാലാമൻ പാപ്പായുടെ പ്രഥമ അപ്പസ്തോലിക സന്ദർശനം

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: സഭയുടെ സുവർണ്ണചരിത്രത്തിന്റെ ഭാഗമായ നിഖ്യ എക്യൂമെനിക്കൽ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് തുർക്കിയിലേക്കും തുടർന്ന്, യുദ്ധവും പ്രതിസന്ധികളും നിറഞ്ഞ ലെബനനിലേക്കും, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ തന്റെ ആദ്യ അപ്പസ്തോലിക സന്ദർശനം നടത്തും. ഇത് സംബന്ധിച്ച വിവരങ്ങൾ വത്തിക്കാൻ വാർത്താ കാര്യാലയമാണ് ഒക്ടോബർ 7-നു പ്രസിദ്ധീകരിച്ചത്. സന്ദർശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുമെന്നും, വത്തിക്കാൻ വാർത്തകാര്യാലയം അറിയിച്ചു.

Word of God

ആണ്ടുവട്ടം ഇരുപത്തേഴാം വാരം : വെളളി ഒക്‌ടോബർ – 10 വചന വായന

ഒന്നാം വായന ജോയേൽപ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (1: 13-15, 2: 1-2) (കർത്താവിന്റെ ദിനം കാർമേഘങ്ങളുടെയും കൂരിരുട്ടിൻറെയും ദിനമാണ്) പുരോഹിതൻമാരേ, ചാക്കുടുത്തു വിലപിക്കുവിൻ. ബലിപീഠശുശ്രൂഷകരേ, വിലപിക്കുവിൻ; എൻ്റെ ദൈവത്തിൻ്റെ സേവകരേ, അകത്തുചെന്ന് ചാക്കുടുത്തു രാത്രി കഴിക്കുവിൻ. ധാന്യ ബലിയും പാനീയബലിയും നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ അർപ്പിക്കപ്പെടുന്നില്ല. ഉപവാസം പ്രഖ്യാപിക്കുകയും മഹാ സഭ വിളിച്ചുകൂട്ടുകയും ചെയ്യുവിൻ. ശ്രേഷ്‌ഠൻമാരെയും ദേശവാസികളെയും നിങ്ങളുടെ ദൈവമായ കർത്താവിന്റെ ആലയത്തിൽ ഒരുമിച്ചുകൂട്ടുവിൻ; കർത്താവിനോടു പ്രാർഥിക്കുവിൻ. കർത്താവിന്റെദിനം സമീപിച്ചിരിക്കുന്നു. ആ ദിനം! ഹാ, കഷ്‌ടം! സർവശക്തനിൽനിന്നുള്ള […]

Forane

ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ജപമാല പദയാത്ര സംഘടിപ്പിക്കുന്നു.

ജോസ് കളത്തുവിള നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ വർഷത്തെ ജപമാല പദയാത്ര ഒക്‌ടോബർ 12 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30-ന് മാറനല്ലൂർ സെന്റ് പോൾസ് പള്ളിയിൽ നിന്നും ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന പദയാത്ര തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ പള്ളിയിൽ സമാപിക്കും. രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ ജപമാല പദയാത്ര ഉദ്ഘാടനം ചെയ്യും. ഒക്‌ടോബർ 11 ന് തൂങ്ങാംപാറ വിശുദ്ധ കൊച്ചുത്രേസ്യാ പള്ളിയിൽ […]

Parish

ആനപ്പാറ ഇടവകയിൽ വിവിധ ശുശ്രൂഷ സമിതികളുടെ യോഗവും രണ്ടാം വത്തിക്കാൻ കൗൺസിൽ ക്ലാസ്സും നടത്തി.

സ്വന്തം ലേഖകൻ ആനപ്പാറ: ഉണ്ടൻകോട് ഫൊറോനയിലെ ആനപ്പാറ വിശുദ്ധ കുരിശിന്റെ ദൈവാലയത്തിലെ വിവിധ ശ്രുശ്രൂഷ സമിതികളുടെ അവലോകനവും രണ്ടാം വത്തിക്കാൻ കൗൺസിലിനെ കുറിച്ച് ക്ലാസ്സും നടന്നു. 2025 ഒക്ടോബർ 5 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഇടവക വികാരി മോൺ. വിൻസെന്റ് കെ പീറ്ററിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ രണ്ടാം വത്തിക്കാൻ കൗൺസിലിനെ കുറിച്ച് അഞ്ജലി കൈവൻ കാല ക്ലാസ്സ്‌ എടുത്തു. സഹവികാരി ഫാ. അരുൺ പി. ജിത്ത്, ബി.സി.സി. കോ-ഓർഡിനേറ്റർ ബെന്‌ഡിക്‌ട്, ഇരുപത് ബി.സി.സി.കളിൽ […]

Forane

ചുള്ളിമാനൂർ ഫെറോനയിൽ അധ്യാപക സംഗമം സംഘടിപ്പിച്ചു

ഫ്രാൻസി അലോഷ്യസ് ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫെറോനയുടെ രണ്ടാം ഘട്ടം അധ്യാപക സംഗമം ഒക്‌ടോബർ 01 ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ 5 മണിവരെ വരെ ഫൊറോന പള്ളിയിൽ വച്ചു നടന്നു. ഫെറോന അജപാലന ഡയറക്ടർ ഫാ.സതീഷ് ആർ. വർഗീസ് യോഗത്തിൽ അധ്യക്ഷനായിരുന്നു. ഫെറോന വികാരി റവ. ഡോ. ബിനു റ്റി. ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ “Catechetical Research Methodology” എന്ന വിഷയത്തിൽ സതീഷച്ചൻ ക്ലാസെടുക്കുകയും ടീച്ചിംഗ് നോട്ട് തയ്യാറാക്കലിൽ workshop നടത്തുകയും ചെയ്തു. 125 ഓളം അധ്യാപകർ […]

Word of God

ആണ്ടുവട്ടം : ഇരുപത്തേഴാം വാരം : വ്യാഴം ഒക്ടോബർ 08 വചന വായന

ഒന്നാം വായന മലാക്കി പ്രവാചകൻറെ പുസ്‌തകത്തിൽ നിന്ന് (3 : 13–4:2a) (ചൂളപോലെ കത്തുന്ന ദിനം ഇതാ, വരുന്നു) കർത്താവ് അരുൾചെയ്യുന്നു; എനിക്കെതിരേയുള്ള നിങ്ങളുടെ വാക്കുകൾ കഠിനമായിരിക്കുന്നു. എന്നിട്ടും ഞങ്ങൾ അങ്ങേക്കെതിരായി എങ്ങനെ സംസാരിച്ചു എന്ന് നിങ്ങൾ ചോദിക്കുന്നു. നിങ്ങൾ പറഞ്ഞു: ദൈവത്തെ സേവിക്കുന്നതു വ്യർഥമാണ്, അവിടത്തെ കല്‌പനകൾ അനുസരിക്കുന്നതുകൊണ്ടും സൈന്യങ്ങളുടെ കർത്താവിന്റെ മുൻപിൽ വിലാപം ആചരിക്കുന്നവരെപ്പോലെ നടക്കുന്നതുകൊണ്ടും എന്തു പ്രയോജനം? ഇനിമേൽ അഹങ്കാരികളാണു ഭാഗ്യവാൻമാർ എന്നു ഞങ്ങൾ കരുതും. ദുഷ്‌കർമികൾ അഭിവൃദ്‌ധിപ്പെടുക മാത്രമല്ല, ദൈവത്തെ പരീക്ഷിക്കുമ്പോൾ […]

Word of God

ആണ്ടുവട്ടം : ഇരുപത്തേഴാം വാരം : ബുധൻ ഒക്ടോബർ 08 വചന വായന

ഒന്നാം വായന യോനാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (4 : 1-11) (നിനക്കു ചെടിയോട് അനുകമ്പ തോന്നുന്നുവെങ്കിൽ, എനിക്ക് മഹാനഗരമായ നിനെവേയോട് അനുകമ്പ തോന്നരുതെന്നോ?) ദൈവം നിനെവേനഗരത്തോട് സഹതാപം കാണിച്ചതിൽ യോനാ അത്യധികം അസംതൃപ്‌തനും കുപിതനുമായി. അവൻ കർത്താവിനോടു പ്രാർഥിച്ചുകൊണ്ടു പറഞ്ഞു: ഞാൻ എന്റെ ദേശത്തായിരുന്നപ്പോൾ ഇതുതന്നെയല്ലേ അങ്ങയോടു പറഞ്ഞത്? ഇതുകൊണ്ടാണ് ഞാൻ താർഷീഷിലേക്ക് ഓടിപ്പോകാൻ ശ്രമിച്ചത്. അവിടന്ന് ദയാലുവും കാരുണ്യവാനും ക്ഷമാശീലനും സ്നേഹനിധിയും ശിക്ഷിക്കുന്നതിൽ വിമുഖനും ആണെന്നു ഞാനറിഞ്ഞിരുന്നു. കർത്താവേ, എന്റെ ജീവൻ എടുത്തുകൊള്ളുക എന്നു […]

Parish

മാതാവിന്റെ സെൽഫി പോയിന്റൊരുക്കി പേരയം ഇടവക

ക്‌ളീറ്റസ് തോമസ് പേരയം: പേരയം സെന്റ് മേരീസ് ഇടവകയിൽ യുവജനങ്ങളുടെ നേതൃത്വത്തിൽ മാതാവിന്റെ ഭക്തി വർദ്ധിപ്പിക്കുന്നതിനായി സെൽഫി പോയിന്റ് സ്ഥാപിച്ചു. ഒക്‌ടോബർ 04 ശനിയാഴ്ച വൈകുന്നേരം ദിവ്യബലിക്ക് ശേഷം ചുള്ളിമാനൂർ ഫെറോനാ വികാരി ഫാ. ബിനു ആശീർവാദ കർമ്മം നിർവഹിച്ച് ഇടവക ജനങ്ങൾക്കായി സമർപ്പിച്ചു. ഇടവക വികാരി ഫാ. അനുജോ ജോർജ്, മദർ സുപ്പീരിയർ സിസ്റ്റർ ദീപ ജോസഫ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, സെൽഫി പോയിന്റ് സ്പോൺസർ ചെയ്തവർ, ഇടവക ജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

Forane

വിശ്വാസ പരിശീലന ക്ലാസ് ലീഡേഴ്സിന്റെ പരിശീലനം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കട്ടക്കോട്: കട്ടയ്ക്കോട് ഫൊറോന വിശ്വാസ പരിശീലന കമ്മിഷൻ്റെ നേതൃത്വത്തിൽ ഒക്‌ടോബർ 05 ഞായറാഴ്ച മതബോധന ക്ലാസ് ലീഡേഴ്സിനുവേണ്ടിയുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 02 മണി മുതൽ 5 മണി വരെ അന്തിയൂർക്കോണത്ത് വച്ച് നടന്ന പരിശീലന പരിപാടി കട്ടയ്ക്കോട് ഫൊറോന വിശ്വാസ പരിശീലന കമ്മിഷൻ എക്സിക്യൂട്ടിവ് സെക്രട്ടറി ഫാ. ജോസഫ് രാജേഷ് ഉദ്‌ഘാടനം ചെയ്തു. ലയോള ടീം അംഗങ്ങൾനേതൃത്വം നൽകിയ ഈ പരിശീലനത്തിൽ 22 പള്ളികളിൽ നിന്നായി 168 കുട്ടികളും 20 അധ്യാപകരും […]

Word of God

ജപമാലരാജ്ഞി ഒക്ടോബർ 7 വചന വായന

ഒന്നാം വായന അപ്പസ്തോലൻമാരുടെ പ്രവർത്തനങ്ങളിൽനിന്ന് (1 : 12-14) (ഇവർ ഏകമനസ്സോടെ യേശുവിൻ്റെ അമ്മയായ മറിയത്തോടൊപ്പം പ്രാർഥനയിൽ മുഴുകിയിരുന്നു) അപ്പസ്തോലൻമാർ ഒലിവുമലയിൽനിന്നു ജറുസലെമിലേക്കു മടങ്ങിപ്പോയി; ഇവ തമ്മിൽ ഒരു സാബത്തുദിവസത്തെ യാത്രാദൂരമാണുള്ളത്. അവർ പട്ടണത്തിലെത്തി, തങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുകളിലത്തെ നിലയിലുള്ള മുറിയിൽ ചെന്നു. അവർ, പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്, പീലിപ്പോസ്, തോമസ്, ബർത്തലോമിയോ, മത്തായി, ഹൽപൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായ ശിമയോൻ, യാക്കോബിന്റെ പുത്രനായ യൂദാസ് എന്നിവരായിരുന്നു. ഇവർ ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.