ആണ്ടുവട്ടം ഇരുപത്തെട്ടാം വാരം : വെളളി ഒക്‌ടോബർ – 17 വചന വായന
ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (4 : 1-8) (അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു) സഹോദരരേ, ജഡപ്രകാരം നമ്മുടെ പൂർവപിതാവായ അബ്രാഹത്തെക്കുറിച്ച് എന്താണു പറയേണ്ടത്? അബ്രാഹം പ്രവൃത്തികളാലാണു നീതിമത്കരിക്കപ്പെട്ടതെങ്കിൽ അവന് അഭിമാനത്തിനു വകയുണ്ട് – ദൈവസന്നിധിയിലല്ലെന്നുമാത്രം. വിശുദ്ധലിഖിതം പറയുന്നതെന്താണ്? അബ്രാഹം ദൈവത്തിൽ വിശ്വസിച്ചു; അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു. ജോലി ചെയ്യുന്നവന്റെ കൂലി കണക്കാക്കപ്പെടുന്നതു ദാനമായല്ല, അവകാശമായാണ്. പ്രവൃത്തികൾ കൂടാതെതന്നെ പാപിയെ നീതിമത്കരിക്കുന്നവനിൽ വിശ്വസിക്കുന്നവൻ വിശ്വാസം […]











