നെയ്യാറ്റിന്‍കര രൂപതാ മെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ വിരമിച്ചു, ബിഷപ്പ് ഡി. സെൽവരാജൻ രൂപതാധ്യക്ഷനായി സ്ഥാനമേറ്റു
സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതാധ്യക്ഷൻ റൈറ്റ് റവ.ഡോ.വിന്‍സെന്റ് സാമുവല്‍ വിരമിച്ചു. ബിഷപ്പിന് 75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് അഗോള കത്തോലിക്കാ സഭയുടെ തലവന്‍ ലിയോ പതിനാലാമന്‍ പാപ്പക്ക് വിരമിക്കാനുളള സന്നദ്ധത അറിയിച്ച് നല്‍കിയ കത്ത് സ്വീകരിച്ചതോടെയാണ് പ്രഖ്യാപനം. ശനിയാഴ്ച (ഒക്ടോബർ 18) ഉച്ചതിരിഞ്ഞ് 3 മണിക്ക് നെയ്യാറ്റിൻകര ബിഷപ്‌സ് ഹൗസിൽ ചേർന്ന യോഗത്തിൽ, ബിഷപ് ഡോ.വിൻസെന്റ് സാമുവലിന്റെ രാജി സ്വീകരിച്ച കാര്യവും പിൻഗാമിയായി പിന്തുടർച്ചാവകാശമുള്ള ബിഷപ്പായ ഡോ.ഡി. സെൽവരാജനെ നിയമിച്ച കാര്യവും പാപ്പായുടെ ഇന്ത്യയിലെ പ്രതിനിധി […]











