ലത്തീൻ കത്തോലിക്ക സമുദായ സമ്പർക്ക പരിപാടി നെയ്യാറ്റിൻകരയിൽ
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കെ.ആർ.എൽ.സി.സി.യുടെ അനുഗ്രഹത്തോടെ കെ.എൽ.സി.എ. സംസ്ഥാന സമിതി 12 ലത്തീൻ രൂപതകളിലും സംഘടിപ്പിച്ച് വരികയായിരുന്ന ലത്തീൻ കത്തോലിക്ക സമുദായ സമ്പർക്ക പരിപാടി നെയ്യാറ്റിൻകര രൂപതയിൽ നടന്നു. ഒക്‌ടോബർ 26 ഞായറാഴ്ച ഉച്ചക്ക് 1 മണിമുതൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച പരിപാടി ബിഷപ്പ് സെൽവരാജൻ ഉദ്ഘാടനം ചെയ്തു. ഒരുത്തരവിലൂടെ പരിഹരിക്കാവുന്ന കാര്യങ്ങളെയാണു ഗവൺമെന്റ് പരിഹരികാതെ ന്യൂനപക്ഷങ്ങളെ അവഗണിക്കുന്നതെന്നും ഇത്തരത്തിലുള്ള സമ്മേളനങ്ങൾ സമുദായത്തിനു ഉത്തേജനമാകുമെന്നും അഭിവന്ദ്യ പിതാവ് പറഞ്ഞു. നമ്മുടെ സമുദായങ്ങൾ അനുഭവിച്ചു വരുന്ന […]











