Parish

മാതാവിന്റെ പിറവി തിരുനാൾ ആഘോഷിച്ചു

ഷീജാരാജ് പേയാട്: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ മാതാവിന്റെ പിറവി തിരുനാൾ സെപ്റ്റംബർ 7 ഞായറാഴ്ച സമുചിതമായി ആഘോഷിച്ചു. ആഘോഷകരമായ ദിവ്യബലി തിരുകർമ്മങ്ങൾക്ക് മൈനർ സെമിനാരി പ്രീഫെക്ട് ഫാ. ജിനോ ഓ.വി. നേതൃത്വം നൽകി. പരിശുദ്ധ മറിയമായിരുന്നു യേശുവിന്റെ യഥാർത്ഥ ശിഷ്യത്വത്തിന്റെ മാതൃകയെന്നും ആ അമ്മയുടെ കൈവിടാതെ കൂടെനടക്കാൻ നാം നിരന്തരം ശീലിക്കണമെന്നും വചന സന്ദേശത്തിൽ ഫാ.ജിനോ ഓർമ്മിപ്പിച്ചു. ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക് സഹകാർമ്മികനായിരുന്നു. ലിജിയൻ ഓഫ് മേരി അംഗങ്ങൾ ദിവ്യബലിക്ക് ക്രമീകരണ നേതൃത്വം […]

Parish

പരിശുദ്ധ മറിയത്തിന്റെ ചിത്രത്തിന് നിറം നൽകുന്ന മത്സരം സംഘടിപ്പിച്ചു

ലിജ എം.എസ്. പേയാട്: പെരുകാവ് സെന്റ് ജൂഡ് നഗറിലെ സെന്റ് ജൂഡ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് മാതാവിന്റെ ചിത്രത്തിന് നിറം നൽകുന്ന മത്സരം സംഘടിപ്പിച്ചു. വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 7 ഞായറാഴ്ച രാവിലെ മതബോധനത്തിന് ശേഷം സംഘടിപ്പിച്ച നിറം നൽകൽ മത്സരത്തിൽ KG/LP/UP വിഭാഗങ്ങളിൽ നിന്ന് 23 കുട്ടികൾ പങ്കെടുത്തു. മാതാവിന്റെ ജനന തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഈ മത്സരത്തിന്റെ ലക്ഷ്യം കുഞ്ഞുങ്ങളിൽ പരിശുദ്ധ അമ്മയോടുള്ള സ്നേഹവും ഓർമ്മയും കൂടുതൽ ആഴപ്പെടുത്തുക എന്നതാണെന്ന് […]

Vatican

സഭയിലെ നവാഭിഷിക്തരായ മെത്രാന്മാർക്ക് വത്തിക്കാനിൽ പരിശീലനം, ബിഷപ്പ് ഡി.സെൽവരാജനും പങ്കെടുക്കുന്നു

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിൽ നവാഭിഷിക്തരായ മെത്രാന്മാർക്ക് വത്തിക്കാനിൽ നൽകിവരുന്ന പരിശീലനം സെപ്റ്റംബർ 3 മുതൽ 11 വരെ വത്തിക്കാനിൽ നടക്കുകയാണ്. നെയ്യാറ്റിൻകര രൂപതാ സഹമെത്രാൻ ബിഷപ്പ് ഡി.സെൽവരാജനും ഈ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദിനാൾ അന്തോണിയോ താഗ്ലെ ഉദ്‌ഘാടനം ചെയ്ത പരിശീലന പരിപാടിയിൽ അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുമായി അടുത്തിടെ നിയമിതരായ 192 മെത്രാന്മാർ സംബന്ധിക്കുന്നുണ്ട്. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയും, മെത്രാന്മാർക്കായുള്ള ഡിക്കസ്റ്ററിയും ചേർന്നാണ് ഈ പരിശീലന കോഴ്സ് സംഘടിപ്പിച്ചിരിക്കുന്നത്. “സഭയിലൂടെ, പ്രത്യേകിച്ച് […]

Parish

അയിര വിശുദ്ധ കുരിശിന്റെ പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് ഭക്തിസാന്ദ്രമായ തുടക്കം

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പാറശ്ശാല ഫൊറോനയിൽ; അയിര വിശുദ്ധ കുരിശിന്റെ പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് സെപ്തംബർ 07 ഞായറാഴ്ച വൈകുന്നേരം 6.30-ന് ഇടവക വികാരി ഫാ. ഇമ്മാനുവേൽ ജോൺ ഒ.സി.ഡി. തിരുനാൾ കൊടിയേറ്റികൊണ്ട് തുടക്കം കുറിച്ചു. തുടന്ന് ആഘോഷമായ ദിവ്യബലിയ്ക്ക് ഫാ.ജെറിൻ ജോസഫ് ഒ.സി.ഡി. മുഖ്യകാർമ്മികനായി, ഫാ.ജോയി മുസ്സോളിനി ഒ.സി.ഡി. വചനപ്രഘോഷണം നൽകി. സെപ്തംബർ 14 ഞായറഴ്ചയോടെയാണ് തിരുനാൾ സമാപിക്കുക. തിരുനാൾ ദിനങ്ങളിൽ വൈകുന്നേരം ജപമാല, ലിറ്റിനി, നൊവേന തുടർന്ന് ആഘോഷമായ ദിവ്യബലിയും […]

Word of God

പരിശുദ്ധ കന്യക മറിയത്തിന്റെ ജനനം സെപ്‌തംബർ 08 വചന വായന

ഒന്നാം വായന മിക്കാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (5 : 2 – 5a) (ഈറ്റുനോവെടുത്തവൾ പ്രസവിക്കുന്ന സമയം…..) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ബേല്ലെഹെം-എഫ്രാത്താ, യൂദാഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽനിന്നു പുറപ്പെടും; അവൻ പണ്ടേ, യുഗങ്ങൾക്കുമുൻപേ, ഉള്ളവനാണ്. അതിനാൽ, ഈറ്റുനോവെടുത്തവൾ പ്രസവിക്കുന്നതുവരെ അവൻ അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരിൽ അവശേഷിക്കുന്നവർ ഇസ്രായേൽജനത്തിലേക്കു മടങ്ങിവരും. കർത്താവിന്റെ ശക്തിയോടെ തൻ്റെ ദൈവമായ കർത്താവിന്റെ മഹത്ത്വത്തോടെ, അവൻ വന്ന് തൻ്റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിർത്തിയോളം അവൻ […]

Vatican

യുവാക്കളായ രണ്ടുപേർ ഞായറാഴ്ച്ച വിശുദ്ധ പദവിയിലേക്ക്

യുവാക്കളായ രണ്ടുപേർ ഞായറാഴ്ച്ച വിശുദ്ധ പദവിയിലേക്ക് സ്വന്തം ലേഖകൻ വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്നറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസും പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ച് മരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയും ഞായറാഴ്ച്ച വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. സെപ്റ്റംബർ 7 ഞായറാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വച്ചാണ് ലെയോ പതിനാലാമന്‍ പാപ്പ ഇവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക. ഇവരുടെ അനുസ്മരണാര്‍ഥം വത്തിക്കാൻ സിറ്റി സ്മാരക സ്റ്റാമ്പുകളും പുറത്തിറക്കിയിട്ടുണ്ട്. ഒരു സ്റ്റാമ്പിൽ ഫ്രസ്സാത്തി കുടുംബത്തിലെ […]

Parish

പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ സെന്റ് മേരീസ് ബി.സി.സി. യൂണിറ്റ് വാർഷികം ആഘോഷിച്ചു

ഷീജ രാജ് പേയാട്: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ സെന്റ് മേരീസ് ബി.സി.സി. യൂണിറ്റിന്റെ വാർഷിക ആഘോഷം ഓഗസ്റ്റ് 24 ഞായറാഴ്ച വൈകുന്നേരം 4.30-ന് പാരിഷ് ഹാളിൽ വച്ച് നടന്നു. യൂണിറ്റ് ലീഡർ ഷേർലി വാർഷിക ആഘോഷത്തിന് അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക് ഉദ്ഘാടനം ചെയ്തു. ഈശ്വര പ്രാർത്ഥന, ബൈബിൾ പ്രതിഷ്ഠ, ബൈബിൾ വന്ദനം, പ്രാർത്ഥന എന്നിവയോടെ ആരംഭിച്ച വാർഷികാഘോഷത്തിൽ മദർ സുപ്പീരിയർ സിസ്റ്റർ ലൈസ മേരി, ബി.സി.സി. കോർഡിനേറ്റർ അജിത് രാജ്, […]

Vatican

കാർലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക് – വിശുദ്ധനെക്കുറിച്ച് കൂടുതൽ അറിയാൻ…

സ്വന്തം ലേഖകൻ വത്തിക്കാന്‍ സിറ്റി: “സൈബര്‍ അപ്പസ്തോലന്‍” എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി പ്രഖ്യാപനം സെപ്തംബർ 7 ഞായറാഴ്ച്ച. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പതിനായിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയായിരിക്കും ലെയോ പതിനാലാമന്‍ പാപ്പ കാർലോ അക്യുട്ടിസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക. കാര്‍ലോ അക്യൂട്ടീസിന്റെ ജീവിതം: 1991 മെയ് 3-നു ലണ്ടനിൽ ആന്ദ്രേ അക്യൂട്ടീസ്, അന്റോണിയോ ദമ്പതികളുടെ ഏക മകനായി കാര്‍ലോ അക്യൂട്ടീസ് ജനിച്ചു. കുറച്ചു നാളുകള്‍ക്ക് ശേഷം കുടുംബം ഇറ്റലിയിലെ മിലാനിലേക്ക് താമസം […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ സെപ്തംബർ : 07 വചന വായന

ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (9 : 13 – 19) (ദൈവതിരുമനസ്സെന്തെന്ന് ആർക്ക് ഊഹിക്കാൻ കഴിയും?) ദൈവശാസനങ്ങൾ ആർക്കു ഗ്രഹിക്കാനാകും? കർത്താവിന്റെ ഹിതം തിരിച്ചറിയാൻ ആർക്കു കഴിയും? മർത്ത്യരുടെ ആലോചന നിസ്‌സാരമാണ്. ഞങ്ങളുടെ പദ്‌ധതികൾ പരാജയപ്പെടാം. നശ്വരശരീരം ആത്മാവിനു ദുർവഹമാണ്. ഈ കളിമൺ കൂടാരം ചിന്താശീലമുള്ള മനസ്‌സിനെ ഞെരുക്കുന്നു. ഭൂമിയിലെ കാര്യങ്ങൾ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താൻ: പിന്നെ ആകാശത്തിലുള്ള കാര്യങ്ങൾ കണ്ടെത്താൻ ആർക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്‌ധാത്മാവിനെയും ഉന്നതത്തിൽനിന്നു നല്‌കിയില്ലെങ്കിൽ, […]

Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം : ശനി സെപ്തംബർ : 06 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (1:21-23) (പരിശുദ്ധരും നിർമലരുമായിത്തീരാൻ ക്രിസ്‌തു നിങ്ങളെ ദൈവത്തോട് അനു രഞ്ജിപ്പിച്ചിരിക്കുന്നു) സഹോദരരേ, ഒരിക്കൽ നിങ്ങൾ ദൈവത്തിൽനിന്ന് അകന്നു ജീവിക്കുന്നവരും ദുഷ്പ്രവൃത്തികൾവഴി മനസ്‌സിൽ ശത്രുത പുലർത്തുന്നവരുമായിരുന്നു. എന്നാൽ, ഇപ്പോൾ ക്രിസ്തു തന്റെ മരണംവഴി സ്വന്തം ഭൗതികശരീരത്തിൽ നിങ്ങളെ അനുരഞ്ജിപ്പിച്ചിരിക്കുന്നു. അവിടത്തെ മുമ്പിൽ പരിശുദ്‌ധരും കുറ്റമറ്റവരും നിർമലരുമായി നിങ്ങളെ സമർപ്പിക്കുന്നതിനുവേണ്ടിയാണ് അ വൻ ഇപ്രകാരം ചെയ്‌തത്‌. എന്നാൽ, നിങ്ങൾ ശ്രവിച്ച സുവിശേഷം നല്‌കുന്ന പ്രത്യാശയിൽനിന്നു വ്യതിചലിക്കാതെ സ്ഥിരതയോടും ദൃഢനിശ്ചയത്തോടുംകൂടെ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.