Parish

ആനപ്പാറ വിശുദ്ധ കുരിശിന്റെ പള്ളി തിരുനാളിന് കൊടിയേറി.

സ്വന്തം ലേഖകൻ വെള്ളറട: ആനപ്പാറ വിശുദ്ധ കുരിശിന്റെ പള്ളിയിൽ വിശുദ്ധ കുരിശിന്റെ പുകഴ്ചാതിരുന്നാളിന് സെപ്തംബർ 07 ഞായറാഴ്ച തുടക്കം കുറിച്ചു. ഭക്തിസാന്ദ്രമായ പ്രാർത്ഥനാന്തരീക്ഷത്തിൽ ഇടവക വികാരി മോൺ.ഡോ.വിൻസെന്റ് കെ. പീറ്റർ കൊടിയേറ്റി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആഘോഷമായ പ്രാരംഭ ദിവ്യബലിയ്ക്ക് ഉണ്ടൻകോട് ഫെറോനാ വികാരി ഫാ. ജോസഫ് അനിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. ഉണ്ടൻകോട് സഹവികാരി ഫാ.സബിൻ സി. പത്രോസ് വചനപ്രഘോഷണം നടത്തി. ദിവ്യബലിക്ക് ശേഷം ഇടവക സെമിത്തേരിയിലേയ്ക്ക് നടന്ന വിശ്വാസ ദീപ […]

Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം : വെള്ളി സെപ്തംബർ : 12 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (1 : 1 -2, 12-14) (മുമ്പ് ഞാൻ അവനെ നിന്ദിച്ചു; എങ്കിലും എനിക്കു കരുണ ലഭിച്ചു) നമ്മുടെ രക്‌ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ യേശുക്രിസ്‌തുവിന്റെയും കല്‌പനയാൽ യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പൗലോസ്, വിശ്വാസത്തിൽ എന്റെ യഥാർഥസന്താനമായ തിമോത്തേയോസിന്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിൽനിന്നും കൃപയും കാരുണ്യവും സമാധാനവും! എന്നെ ശക്‌തിപ്പെടുത്തുന്ന നമ്മുടെ കർത്താവായ യേശു ക്രിസ്തു‌വിനു ഞാൻ നന്ദിപറയുന്നു. എന്തെന്നാൽ, തന്റെ ശുശ്രൂഷയ്ക്കായി […]

Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം : വ്യാഴം സെപ്തംബർ : 11 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (3 : 12-17) (പരിപൂർണമായ ഐക്യത്തിൽ ബന്ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ) സഹോദരരേ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്‌ധരുമെന്ന നിലയിൽ നിങ്ങൾ കാരുണ്യം, ദയ, വിനയം, സൗമ്യശീലം, ക്ഷമ എന്നിവ ധരിക്കുവിൻ. ഒരാൾക്കു മറ്റൊരാളോടു പരിഭവമുണ്ടായാൽ, പരസ്പ്‌പരം ക്ഷമിച്ച് സഹിഷ്ണുതയോടെ വർത്തിക്കുവിൻ. കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെതന്നെ നിങ്ങളും ക്‌ഷമിക്കണം. സർവോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂർണമായ ഐക്യത്തിൽ ബന്‌ധിക്കുന്ന സ്നേഹം പരിശീലിക്കുവിൻ. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! […]

Parish

പെൺകുട്ടികളുടെ ദിനം ആചരിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി. പോൾ ഇടവകയിൽ സെപ്തംബർ 07 ഞായറാഴ്ച്ച പെൺകുട്ടികളുടെ ദിനാചരണം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉദ്‌ഘാടനം ചെയ്തു. “പോഷക ആഹാരവും ചെറു ധാന്യങ്ങളും” എന്ന വിഷയത്തെ കുറിച്ച് വിദ്യാർത്ഥികൾക്ക് സെമിനാർ നടത്തി. കുമാരി ജീവ, അനക്ഷ എന്നിവർ ക്ലാസ് നയിച്ചു. തുടർന്ന് ഫുഡ് എക്സിബിഷൻ ഉണ്ടായിരുന്നു. 4 വിഭാഗങ്ങളായി 4 നിറങ്ങളിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഭക്ഷണം പ്രദർശിപ്പിച്ചു. സിസ്റ്റർ ശാന്തി, നിഡ്സ് […]

Parish

കാർഷിക പ്രദർശന വിപണന മേള സംഘടിപ്പിച്ചു

ആൻസി നെയ്യാറ്റിൻകര: പത്തനാവിള NIDS സൗഹൃദ കർഷക ക്ലബ്ബ് സംയുക്ത ഓണം 2025 ഉം കാർഷിക പ്രദർശന വിപണന മേളയും ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ സംഘടിപ്പിച്ചു. ഒന്നാമത്തെ ദിവ്യബലിക്ക് ശേഷം കാർഷിക പ്രദർശന വിപണന മേള ഇടവക വികാരി ഫാ. സജിൻ തോമസ്‌ ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഫെറോന ആനിമേറ്റർ ബീന, പത്തനാവിള നിഡ്സ് യൂണിറ്റ് സെക്രട്ടറി ജോയി പി.ബി., സൗഹൃദ കർഷക ക്ലബ്ബ് പ്രസിഡന്റ് ആർ. സേവിയർ, സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ചന്ദ്രൻ […]

Parish

പേയാട് സെന്റ് ജൂഡ് പള്ളിയിൽ മാതാവിന്റെ ജനന തിരുനാൾ

ലീജ എം.എസ്. പേയാട്: പെരുകാവ് സെന്റ് ജൂഡ് നഗറിലെ സെന്റ് ജൂഡ് പള്ളിയിൽ മാതാവിന്റെ ജനന തിരുനാൾ ആഘോഷിച്ചു. സെപ്റ്റംബർ 08 തിങ്കൾ വൈകുന്നേരം 5.30 ന് ജപമാലയോടെ ആരംഭിച്ച ദിവ്യബലിക്ക് അന്തിയൂർക്കോണം ഇടവകവികാരി ഫാ.ജോസഫ് രാജേഷ് മുഖ്യകാർമികത്വം വഹിച്ചു. ക്രിസ്തുവിനും മനുഷ്യർക്കും ഇടയിലുള്ള മധ്യസ്ഥരിൽ ഒന്നാം സ്ഥാനം പരിശുദ്ധ അമ്മയ്ക്ക് ആണെന്നും സഭയിൽ ഏറ്റവും കൂടുതൽ തിരുനാൾ ആഘോഷിക്കുന്നത് പരിശുദ്ധ കന്യകമറിയത്തിന്റെ പേരിലാണെന്നും ഫാ.ജോസഫ് രാജേഷ് വചന പ്രഘോഷണത്തിൽ പറഞ്ഞു. ലീജിയൻ ഓഫ് മേരി അംഗങ്ങളാണ് […]

Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം : ബുധൻ സെപ്തംബർ : 10 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (3 : 1 -11) (നിങ്ങൾ ക്രിസ്തുവിനോടുകൂടെ മൃതരായിരിക്കുന്നതിനാൽ നിങ്ങളുടെ അവയവങ്ങളെ നിഗ്രഹിക്കുവിൻ) സഹോദരരേ, ക്രിസ്‌തുവിനോടൊപ്പം നിങ്ങൾ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ. ഭൂമിയിലുള്ള വസ്‌തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയിൽ ശ്രദ്‌ധിക്കുവിൻ. എന്തെന്നാൽ, നിങ്ങൾ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവൻ ക്രിസ്‌തുവിനോടൊപ്പം ദൈവത്തിൽ നിഗൂഢമായി സ്‌ഥിതിചെയ്യുന്നു. നമ്മുടെ ജീവനായ ക്രിസ്‌തു പ്രത്യക്‌ഷനാകുമ്പോൾ അവനോടുകൂടെ നിങ്ങളും മഹത്ത്വത്തിൽ പ്രത്യക്‌ഷപ്പെടും. അതുകൊണ്ട് നിങ്ങളിൽ ഭൗമികമായുള്ളതെല്ലാം-അസാൻ മാർഗികത, […]

Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം : ചൊവ്വ സെപ്തംബർ : 09 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (2:6 -15) (ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു) സഹോദരരേ, കർത്താവായ യേശുക്രിസ്‌തുവിനെ നിങ്ങൾ സ്വീകരിച്ചിരിക്കുന്നതിനാൽ അവനിൽ ജീവിക്കുവിൻ. അവനിൽ വേരുറപ്പിക്കപ്പെട്ടും പണിതുയർത്തപ്പെട്ടും നിങ്ങൾ സ്വീകരിച്ച വിശ്വാസത്തിൽ ദൃഢത പ്രാപിച്ചുംകൊണ്ട് അനർഗളമായ കൃതജ്ഞതാപ്രകാശനത്തിൽ മുഴുകുവിൻ. ക്രിസ്‌തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങൾക്കും മാനുഷികപാരമ്പര്യത്തിനും മാത്രം ചേർന്നതുമായ വ്യർഥപ്രലോഭനത്തിനും തത്ത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദൈവത്വത്തിന്റെ പൂർണതമുഴുവൻ അവനിൽ മൂർത്തീ ഭവിച്ചിരിക്കുന്നു. […]

Parish

പരിശുദ്ധ അമ്മയുടെ പിറന്നാൾ ആഘോഷിച്ച് ഇടവക വിശ്വാസ പരിശീലന കമ്മിഷൻ

സുജു ഡി.ജെ. വ്ലാത്താങ്കര: പരിശുദ്ധ അമ്മയുടെ ജനനത്തിരുനാൾ ആഘോഷിച്ച് വ്ലാത്താങ്കര ഇടവക മതബോധന സമിതി. 7-ാം തിയതി ഞായറാഴ്ച മതബോധന അസംബ്ലിയിൽവച്ച് ഇടവക വികാരി ഫാ. ജോയി സി. കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു. വീടുകളിൽ നിന്ന് കൊണ്ടുവന്ന പൂക്കൾ പിറന്നാൾ സമ്മാനമായി കുട്ടികൾ അമ്മക്ക് സമർപ്പിച്ചു. മതബോധന ഹെഡ്മാസ്റ്റർ സുജു ഡി.ജെ., ദിനാചരണങ്ങളുടെ കൺവീനർ ജൂലി വി.എൽ., സിസ്റ്റേഴ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Parish

പരിശുദ്ധ വേളാങ്കണ്ണിമാതാ കുരിശടി തിരുനാൾ

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട് : കട്ടയ്ക്കോട് ഇടവകയിലെ കുക്കുറുണി പ്രദേശത്തെ പരിശുദ്ധ വേളാങ്കണ്ണിമാതാ കുരിശടി തിരുനാൾ സെപ്റ്റംബർ എട്ടാം തീയതി തിങ്കളാഴ്ച വൈകുന്നേരം 5.30-ന് ദിവ്യബലിയോടെ ആഘോഷിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പേട്ട ഫൊറോന ദൈവാലയ സഹവികാരിയും പേട്ട ഫൊറോന യുവജന ശുശ്രൂഷ ഡയറക്ടറുമായ ഫാ. സിബിൻ മുഖ്യകാർമികനായി. കട്ടക്കോട് ഇടവക സഹവികാരി ഫാ. അനു സി. കലിസ്റ്റസ് സഹകാർമികനായി. ജപമാലക്കും ഉണ്ണിമാതാവിൻ്റെ നൊവേനക്കും ദിവ്യബലി ക്രമീകരണങ്ങൾക്കും വിവിധ ബിസിസി യൂണിറ്റുകൾ നേതൃത്വം നൽകി. ഇടവകാംഗങ്ങളും പ്രദേശവാസികളായ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.