അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു
അനൂപ് എ. സി. തിരുപുറം: തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ അധ്യാപക ദിനത്തോട് അനുബന്ധിച്ച് സെപ്തംബർ 07 ഞാറാഴ്ച ദിവ്യബലിയെ തുടർന്ന് ഇടവകയിലെ മുതിർന്ന അധ്യാപികയേയും ഈ വർഷം അധ്യാപനത്തിൽ നിന്ന് റിട്ടയറായ അധ്യാപകരെയും ആദരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഇടവക വികാരി ഫാ. ജിബിൻ രാജ് അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു.











