Ministry

NEST 2025 യൂണിറ്റുതല പ്രോഗ്രാമിന് തുടക്കമായി.

ലിനു ജോസ്‌ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ സമിതി നേതൃത്വം നൽകുന്ന NEST 2025 യൂണിറ്റ് തല പ്രോഗ്രാമിന് തുടക്കമായി. കട്ടക്കോട് ഫെറോനയിൽ മൈലാടി യൂണിറ്റിൽ നെയ്യാറ്റിൻകര രൂപത വിദ്യാഭ്യാസ ശുശ്രൂഷ ഡയറക്ടർ റവ.ഡോ.ജോണി കെ. ലോറൻസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. സാബു ക്രിസ്റ്റി ഉദ്ഘാടനയോഗത്തിനു അധ്യക്ഷത വഹിച്ചു. ഡോ. സോജാ, ആനിമേറ്റർ ലിനു ജോസ് എന്നിവർ ക്ലാസ് നയിച്ചു. മൈലാടി പുളിയറക്കോണം യൂണിറ്റുകളിൽ നിന്നായി 48 പേർ പങ്കെടുത്തു. ഇടവക […]

Parish

പൊൻവിള മതബോധന യൂണിറ്റ് സാഹിത്യ സമാജം സംഘടിപ്പിച്ചു

ക്ലൈസില ക്ലമന്റ്‌ നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ മതബോധന യൂണിറ്റ് സാഹിത്യ സമാജം സെമിനാർ സംഘടിപ്പിച്ചു. സെപ്തംബർ 21 ഞായറാഴ്ച്ച രാവിലെ 8 മണിക്ക്‌‌ വി. വിൻസെന്റ് പള്ളോട്ടി ഹാളിൽ വച്ച് നടന്ന പരിപാടി ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉദ്‌ഘാടനം ചെയ്തു. ഇടവക മതബോധന എച്ച്.എം. പി.അനീഷ് സ്വാഗതവും സെമിനാർ കൺവീനർ എഫ്. ഗ്രേസി നന്ദിയും അർപ്പിച്ചു. സിസ്റ്റർ ശാന്തി, സാഹിത്യ സമ്മാജം കൺവീനർ പി. ജെ. […]

Parish

“മാതാവിൻ ചാരെ” ആത്മീയ യാത്രയ്ക്ക് തുടക്കം

സ്വന്തം ലേഖകൻ പേരയം: പേരയം സെന്റ് മേരീസ് ഇടവകയിൽ മാതാവിൻ ചാരെ ആത്മീയ യാത്രയ്ക്ക് സെപ്റ്റംബർ 21 ഞായറാഴ്ച തുടക്കമായി. ഇടവകയിലെ എല്ലാ കുടുംബങ്ങളിലും ആധ്യാത്മിക നേർക്കാഴ്ചയ്ക്കായി മാതാവിന്റെ തിരുസ്വരൂപം എത്തിക്കുന്ന പരിപാടിയാണു “മാതാവിൻ ചാരെ” എന്ന ആത്മീയ യാത്ര. ബി.സി.സി യൂണിറ്റ് ലീഡർമാർക്കും മറ്റ് അംഗങ്ങൾക്കും മാതാവിന്റെ തിരുസ്വരൂപം കൈമാറിക്കൊണ്ട്‌ ഇടവക വികാരി ഫാ. അനുജോ ജോർജ്ജ് ആത്മീയ യാത്ര ഉദ്ഘാടനം ചെയ്തു.

Word of God

ആണ്ടുവട്ടം : ഇരുപത്തഞ്ചാം വാരം : ചൊവ്വ സെപ്തംബർ : 23 വചന വായന

ഒന്നാം വായന എസ്രായുടെ പുസ്‌തകത്തിൽ നിന്ന് (6 : 7 -8, 12b, 13-20) (കർത്താവിന്റെ ആലയത്തിൻ്റെ പണി പൂർത്തിയായി; അവർ അവിടെ പെസഹാ ആചരിച്ചു) അക്കാലത്ത്, ദാരിയൂസ് രാജാവ് നദിക്ക് അക്കരെയുള്ള ദേശങ്ങളിലെ അധിപതികൾക്ക് ഇങ്ങനെ എഴുതി: ദേവലായത്തിന്റെ പണി നടക്കട്ടെ. യഹൂദൻമാരുടെ ദേശാധിപതിയും ശ്രേഷ്ഠന്മാരുംകൂടെ ദേവാലയം യഥാസ്‌ഥാനം പണിയട്ടെ. ദേവാലയ പുനർനിർമാണത്തിന് യൂദാശ്രേഷ്‌ഠൻമാർക്ക് നിങ്ങൾ എന്തു ചെയ്തുകൊടുക്കണമെന്ന് ഞാൻ കല്‌പന നല്‌കുന്നു: നദിക്കക്കരെയുള്ള പ്രദേശത്തുനിന്നു പിരിച്ച കപ്പം രാജഭൺഡാരത്തിൽനിന്നു ചെലവു പൂർണമായി വഹിക്കുന്നതിന് അവരെ […]

Diocese

വിൻസെന്റ് സാമുവൽ പിതാവിന്റെ നാമഹേതുക തിരുനാൾ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപത അധ്യക്ഷൻ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവൽ പിതാവിന്റെ നാമഹേതുക തിരുനാൾ സെപ്തംബർ 27 ശനിയാഴ്ച രാവിലെ 9.30 ന് നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടക്കും. രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദീകരെയുംരൂപതയിൽ സേവനം ചെയ്യുന്ന എല്ലാ സിസ്റ്റേഴ്‌സിനെയുംവൈദീക വിദ്യാർഥികളെയും പാസ്റ്ററൽ കൗൺസിൽ അംഗങ്ങളെയും ആനിമേറ്റേഴ്‌സിനെയും വിവിധ ശുശ്രൂഷകളിലെ ഓഫീസ്‌ സ്റ്റാഫിനെയുംഉപദേശിമാരെയും എല്ലാ ശുശ്രൂഷകളുടെയും അസ്സോസിയേഷനുകളുടെയും രൂപത എക്സിക്യൂട്ടീവ് അംഗങ്ങളെയും പിതാവിന്റെ നാമഹേതുക തിരുനാളിനു ക്ഷണിച്ചിട്ടുണ്ട്‌. വിൻസെന്റ്‌ […]

Parish

ബൈബിൾ ക്വിസ് വിജയികൾക്ക് ആദരവ് നല്കി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്‌ വിൻസെന്റ് ഡി പോൾ പള്ളിയിലെ മീഡിയ മിനിസ്ട്രി സംഘടിപ്പിച്ച സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് വിജയിക്കളെ ആദരിച്ചു. സെപ്തംബർ 19 വെള്ളിയാഴ്ച പള്ളി തിരുനാൾ പ്രാരംഭ ദിനത്തിൽ നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ വിജയികൾക്ക്‌ മെമ്മോന്റോ നല്കി ആദരിച്ചു. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, മീഡിയ സെക്രട്ടറി എ. ആർ. ജോസ്, ഖജാൻജി വി. ഐ. അജേഷ് എന്നിവർ […]

Parish

KLCA മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു

ക്‌ളീറ്റസ് തോമസ് പേരയം: ചുള്ളിമാനൂർ ഫെറോനയിലെ പേരയം ഇടവകയിൽ KLCA മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. അനുജോ ജോർജ് 2025-26 വർഷത്തെ KLCA മെമ്പർഷിപ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു. സെപ്തംബർ 21 ഞായറാഴ്ച ഇടവകാംഗമായ സൗമ്യക്ക് KLCA അംഗത്വം നൽകിക്കൊണ്ടായിരുന്നുമെമ്പർഷിപ് ക്യാമ്പയിന്റെ ഉദ്‌ഘാടനം. KLCA പ്രസിഡന്റ് ജയകുമാറും സോണൽ സെക്രട്ടറി യൂജിൻ പിയും മറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു.

Parish

കൈത്താങ്ങ് പദ്ധതി ഉത്ഘാടനം ചെയ്തു

സിമി സിൽവിസ്റ്റർ കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ KLCA യുടെ “കൈത്താങ്ങ്” പദ്ധതി 21-നു രാവിലെ 7.30 ന് ഇടവക വികാരി ഫാ. ജോയ് സാബു വൈ. ഉത്ഘാടനം ചെയ്തു. ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് വിഷയത്തിൽ അനുഭവിച്ചു വരുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് വേണ്ടി ഇടവകാതലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കൈത്താങ്ങ്. ഒരു കുടുംബത്തെ സംബന്ധിക്കുന്ന വിവരങ്ങൾ എല്ലാം ശേഖരിച്ച് ഒരു ഫയലിൽ ആക്കുകയും തുടർന്ന് കുടുംബത്തിൽ ഒരു പകർപ്പും, ഇടവകയിൽ ഇതിൻ്റെ […]

Word of God

ആണ്ടുവട്ടം : ഇരുപത്തഞ്ചാം വാരം : തിങ്കൾ സെപ്തംബർ : 22 വചന വായന

ഒന്നാം വായന എസ്രായുടെ പുസ്‌തകത്തിൽ നിന്ന് (1 : 1 -6) (കർത്താവിന്റെ ജനത്തിലൊരുവൻ ജറുസലേമിലേക്കു പുറപ്പെട്ട്, കർത്താവിന് ഒരാലയം നിർമിക്കട്ടെ) ജറെമിയായിലൂടെ കർത്താവ് അരുൾചെയ്‌ത വചനങ്ങൾ നിറവേറ്റേണ്ടതിന് പേർഷ്യാ രാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണവർഷം കർത്താവ് പ്രചോദിപ്പിക്കുകയും അവൻ ഒരു വിളംബരമെഴുതി രാജ്യം മുഴുവൻ പ്രസിദ്‌ധപ്പെടുത്തുകയും ചെയ്തു‌. പേർഷ്യാ രാജാവായ സൈറസ് അറിയിക്കുന്നു: സ്വർഗത്തിന്റെ ദൈവമായ കർത്താവ് ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നല്‌കുകയും യൂദായിലെ ജറുസലേമിൽ അവിടത്തേക്ക് ആലയം പണിയാൻ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. […]

Vatican

വിശുദ്ധ ലാസർ ദേവസഹായം ഇന്ത്യയിലെ അല്‌മായരുടെ മധ്യസ്ഥൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിലെ അല്‌മായരുടെ മദ്ധ്യസ്ഥനായി വിശുദ്ധ ലാസർ ദേവസഹായത്തെ പരിശുദ്ധ പിതാവ് ലിയോ പാപ്പാ പ്രഖ്യാപിച്ചു. ദിവ്യാരാധനയ്ക്കും കൂദാശകളുടെ ശിക്ഷണത്തിനുമുള്ള ഡിക്കാസ്റ്ററി വഴിയാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്. കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ (CCBI) അഭ്യർത്ഥനയെ തുടർന്നാണ് ഈ പ്രഖ്യാപനം. 2025 ഒക്ടോബർ 15 ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ദിവ്യകാരുണ്യ ആഘോഷ വേളയിൽ ഔദ്യോധിക പ്രഖ്യാപനം നടക്കും. രാജ്യത്തുടനീളമുള്ള രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുന്ന CCBI അല്മായ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.