Word of God

ആണ്ടുവട്ടം ഇരുപത്തഞ്ചാം വാരം : വെള്ളി സെപ്തംബർ : 26 വചന വായന

ഒന്നാം വായന ഹഗ്ഗായി പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (2 : 1 -9) (ഇനി അല്പസമയത്തിനുള്ളിൽ ഞാൻ ഈ ആലയം മഹത്ത്വപൂർണമാക്കും) ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണവർഷം, ഏഴാം മാസം ഇരുപത്തൊന്നാം ദിവസം, പ്രവാചകനായ ഹഗ്‌ഗായിക്കു കർത്താവിന്റെ അരുളപ്പാടുണ്ടായി: യുദായുടെ ദേശാധിപതിയായ ഷെയാൽത്തിയേലിന്റെ മകൻ സെറുബാബേലിനോടും യഹോസദാക്കിന്റെ പുത്രനും പ്രധാന പുരോഹിതനുമായ ജോഷ്വയോടും ജനത്തിൽ അവശേഷിക്കുന്നവരോടും പറയുക, ഈ ആലയത്തിന്റെ പൂർവമഹിമ കണ്ടിട്ടുള്ളവരായി നിങ്ങളിൽ ആരുണ്ട്? ഇപ്പോൾ ഇതിന്റെ സ്‌ഥിതിയെന്താണ്? തീരെ നിസ്‌സാരമായി തോന്നുന്നില്ലേ? എങ്കിലും, സെറുബാബേൽ, […]

Word of God

ആണ്ടുവട്ടം ഇരുപത്തഞ്ചാം വാരം : വ്യാഴം സെപ്തംബർ : 25 വചന വായന

ഒന്നാം വായന ഹഗ്‌ഗായി പ്രവാചകൻ്റെ പുസ്‌തകത്തിൽ നിന്ന് (1 : 1 -8) (എനിക്കു സ്വീകാര്യമായ ആലയം പണിയുവിൻ) ദാരിയൂസ് രാജാവിന്റെ രണ്ടാം ഭരണവർഷം ആറാം മാസം ഒന്നാം ദിവസം, യൂദായുടെ ദേശാധിപതിയായ ഷെയാൽത്തിയേലിന്റെ മകൻ സെറുബാബേലിനും യഹോസദാക്കിന്റെ മകനും പ്രധാനപുരോഹിതനുമായ ജോഷ്വയ്ക്കും ഹഗ്‌ഗായി പ്രവാചകൻ വഴി ലഭിച്ച കർത്താവിന്റെ അരുളപ്പാട്. സൈന്യങ്ങളുടെ കർത്താവ് അരുൾചെയ്യുന്നു: കർത്താവിന്റെ ആലയം പുനരുദ്ധരിക്കുന്നതിനു സമയമായിട്ടില്ല എന്ന് ഈ ജനം പറയുന്നു. അപ്പോൾ ഹഗ്‌ഗായിപ്രവാചകൻ വഴി കർത്താവ് അരുൾചെയ്തു: ഈ ആലയം […]

Forane Ministry

MEKKORAH 2025 സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 24-ാം തീയതി ഞായറാഴ്ച 3.30-ന് നെയ്യാറ്റിൻകര, ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് MEKKORAH 2K25 എന്ന പേരിൽ പൊതുവിജ്ഞാന ക്വിസ് മത്സരം നടന്നു. നെയ്യാറ്റിൻകര രൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 39 ടീമുകളിലായി 78 മത്സരാർത്ഥികൾ ക്വിസ് മത്സരത്തിന്റെ ഭാഗമായി. MEKKORAH 2K25 ക്വിസ് മത്സരത്തിൽ നെയ്യാറ്റിൻകര ഫൊറോനയിലെ നെല്ലിമൂട് യൂണിറ്റ് അംഗങ്ങളായ വർഷ ബാസ്റ്റിൻ & നവ്യ എ. എസ്സ്. ഒന്നാം […]

Forane Ministry

രചനാ മൽസരം സംഘടിപ്പിച്ചു

വിശാഖ് വി. സി. വ്ളാത്താങ്കര: കെ.സി.വൈ.എം. വ്ളാത്താങ്കര ഫൊറോനയുടെ നേതൃത്വത്തിൽ രചനാ മൽസരം സംഘടിപ്പിച്ചു. സെപ്തംബർ 21 ഞായറഴ്ച രാവിലെ 11.30-ന് ഉദിയൻകുളങ്ങര വിമല ഹൃദയ സ്കൂളിൽ വച്ച് നടന്ന പരിപാടി കെ.സി.വൈ.എം. ഫൊറോന ഡയറക്ടർ ഫാ. രതീഷ് മാർക്കോസ് ഉദ്‌ഘാടനം ചെയ്തു. 200-ൽ അധികം യുവജനങ്ങൾ രചനാ മത്സരത്തിൽ പങ്കെടുത്തു. കെ.സി.വൈ.എം. ഫൊറോന പ്രസിഡൻ്റ് നിതിനും ആനിമേറ്റർ സുനിൽ ഡി.ജെ.യും മറ്റ് സമിതി അംഗങ്ങളും സന്നിഹിതയായിരുന്നു.

Forane Ministry

വ്ളാത്താങ്കര ഫൊറോന മിഡിയ മിനിസ്ട്രി രൂപീകരിച്ചു

വിശാഖ് വി. സി. വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോനയിൽ ഫൊറോനാതല മീഡിയ മിനിസ്ട്രി രൂപീകരിച്ചു. ഉച്ചക്കട പള്ളിയിൽ വച്ച്‌ സെപ്തംബർ 21 ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച യോഗം ‌ മീഡിയ മിനിസ്ട്രി ഫൊറോന ഡയറക്ടർ ഫാ. രതീഷ് മാർക്കോസ് ഉദ്‌ഘാടനം ചെയ്തു. തുടർന്ന്, യോഗത്തിൽ വച്ച്‌ ഫൊറോന തലത്തിൽ മീഡിയ മിനിസ്ട്രി പ്രവർത്തനങ്ങൾക്കായി മീഡിയ മിനിസ്ട്രി ഭാരവാഹികളെ തിരഞ്ഞെടുത്തു. താഴെപ്പറയുന്നവരെയാണു തെരെഞ്ഞെടുത്തത്‌: സെക്രട്ടറി – ബെന്നി ഉദിയൻകുളങ്ങരഖജാൻജി – വിൻസ് കുമാർ കുളത്തൂർറിപ്പോർട്ടർ – വിശാഖ് കുഴിച്ചാണിനെഡ് […]

Word of God

ആണ്ടുവട്ടം : ഇരുപത്തഞ്ചാം വാരം : ബുധൻ സെപ്തംബർ : 24 വചന വായന

ഒന്നാം വായന എസ്രായുടെ പുസ്‌തകത്തിൽ നിന്ന് (9 : 5 -9) (ഞങ്ങളുടെ അടിമത്തത്തിൽ ദൈവം ഞങ്ങളെ ഉപേക്ഷിച്ചില്ല) അക്കാലത്ത്, സായാഹ്‌നബലിയുടെ സമയത്ത് എസ്രാ ഉപവാസത്തിൽ നിന്നെഴുന്നേറ്റ് കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടിൻമേൽ വീണ്, തന്റെ ദൈവമായ കർത്താവിന്റെ നേർക്ക് കൈകളുയർത്തി അപേക്‌ഷിച്ചു: എൻ്റെ ദൈവമേ, അങ്ങയുടെ നേർക്ക് മുഖമുയർത്താൻ ഞാൻ ലജ്‌ജിക്കുന്നു. എന്തെന്നാൽ, ഞങ്ങളുടെ തിൻമകൾ തലയ്ക്കുമീതേ ഉയർന്നിരിക്കുന്നു; ഞങ്ങളുടെ പാപം ആകാശത്തോളം എത്തിയിരിക്കുന്നു. ഞങ്ങൾ പിതാക്കൻമാരുടെ കാലം മുതൽ ഇന്നുവരെ വലിയ പാപം ചെയ്തിരിക്കുന്നു. […]

Parish

അധ്യാപകദിനത്തിനോട് അനുബന്ധിച്ച് അധ്യാപകരെ ആദരിച്ചു

ഷീജാരാജ് പേയാട്‌: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ഇടവകയിലെ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന എല്ലാ അധ്യാപകരെയും (മതബോധനം, സർവീസ്, റിട്ടയേഡ്) വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സെപ്തംബർ 21 ഞായറാഴ്ച ദിവ്യബലിയിൽ ആദരിച്ചു. അന്നേ ദിവസത്തെ ദിവ്യബലിക്ക് ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക് നേതൃത്വം നൽകി. വിദ്യാഭ്യാസ ശുശ്രൂഷ സമിതി അംഗങ്ങൾ ക്രമീകരണ നേതൃത്വം നൽകി. ഇടവകയിലെ പത്ത്‌ ബി.സി.സി. യൂണിറ്റുകളിൽ നിന്നുമുള്ള അധ്യാപകരുടെയും മതബോധന അധ്യാപകരുടെയും സാന്നിധ്യം പ്രത്യേകം ശ്രദ്ധേയമായി. ദിവ്യബലി മദ്ധ്യേ […]

Parish

പേയാട് വിദ്യാഭ്യാസ ശുശ്രൂഷ സമിതി ഇടവക വികാരിയെ ആദരിച്ചു

ഷീജാരാജ് പേയാട്‌: പേയാട് സെന്റ്‌ സേവ്യേഴ്‌സ് പള്ളിയിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് പേയാട് പള്ളിയിലെ ആത്മീയ ഗുരു ഡോ. ജസ്റ്റിൻ ഡൊമിനിക് അച്ചനെ വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി അഡ്ലൻ വർഗീസ് ഉപഹാരം നൽകി ആദരിച്ചു. സെപ്തംബർ 21 ഞായറാഴ്ച ദിവ്യബലിയിൽ അധ്യാപക ദിനത്തോടനുബന്ധിച്ചു ഇടവകയിലെ അധ്യാപകരെ ആദരിക്കുന്ന വേളയിലാണ് ഇടവക വികാരിയെ വിദ്യാഭ്യാസ ശുശ്രൂഷ സമിതി ആദരിച്ചത്.

Parish

ലൈബ്രറി രൂപീകരണത്തിനായി പുസ്തമേള സംഘടിപ്പിച്ചു

ലിജ എം. എസ്. പേയാട്‌: പേയാട് സെന്റ് ജൂഡ് നഗർ സെന്റ് ജൂഡ് പള്ളിയിലെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സെപ്തംബർ 21 ഞായറാഴ്ച രണ്ടാമതും പുസ്തകമേള സംഘടിപ്പിച്ചു. സെന്റ് ജൂഡ് പള്ളിയിൽ പുതിയതായി ആരംഭിയ്ക്കുന്ന ലൈബ്രറിക്കായുള്ള പുസ്തകശേഖരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ പുസ്തകമേളയിലൂടെ 10360 രൂപ വിലയുള്ള 75 പുസ്തകങ്ങൾ സംഭാവനയായി ലഭിച്ചു.

Diocese Parish

നെയ്യാറ്റിൻകര കത്തീഡ്രൽ പള്ളിയിൽ പട്ടാപ്പകൽ മോഷണം

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയുടെ കത്തീഡ്രൽ പള്ളിയായ അമലോത്ഭവമാതാ കത്തീഡ്രൽ പള്ളിയിൽ മോഷണം. ഇന്നലെ സെപ്തംബർ 22 തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. മോഷണം നടത്തിയ യുവാവ്‌ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്‌. പള്ളിയിലെത്തിയ യുവാവ് 20 മിനിറ്റിലധികം സമയം പരിസരം വീക്ഷിച്ചു. തുടർന്ന് പള്ളിക്കുള്ളിൽ അൾത്താരയുടെ മുൻപിലുണ്ടായിരുന്ന മൈക്ക്സ്റ്റാൻഡെടുത്ത് മാതാവിന്റെ രൂപക്കൂടിന്റെ പൂട്ട് തല്ലിത്തകർത്താണ് മോഷണം നടത്തിയത്. മാതാവിന്റെ സ്വരൂപത്തിൽ ചാർത്തിയിരുന്ന 10 രൂപയുടെയും 500 രൂപയുടെയും രണ്ട് നോട്ട് മാലകളും നോട്ടുമാലയോടൊപ്പം ഉണ്ടായിരുന്ന […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.