സെന്റ് മദർ തെരേസ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് പത്താമത് വർഷത്തിലേക്ക്.
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോന സംഘടിപ്പിക്കുന്ന സെന്റ്. മദർ തെരേസ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് പത്താമത് വർഷത്തിലേക്ക് പ്രവേശിച്ചു. പാറശാല ഫൊറോനാ പാസ്റ്ററൽ കൗൺസിലിന്റെയും വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെയും നേതൃത്വത്തിലാണ് ഫൗണ്ടേഷൻ കോഴ്സ് സംഘടിപ്പിച്ചു വരുന്നത്. 2025-26 അധ്യായന വർഷത്തെ ക്ലാസുകളുടെ ഔപചാരിക ഉദ്ഘാടനം ജൂലൈ 27 ഞായറാഴ്ച ഉച്ചക്ക് 2:00 മണിക്ക് മര്യാപുരം മൗണ്ട് കാർമൽ പള്ളിയിൽ സംഘടിപ്പിച്ചു. പാറശാല ഫറോനാ വികാരി ഫാ. ഡെന്നിസ് മണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഫൊറോനാ പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് പോൾ പി. ആർ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. സിവിൽ സർവീസ് കോഴ്സ് ഡയറക്ടറും, മരിയാപുരം ഇടവക വികാരിയുമായ […]











