സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: വിഴവൂർ സെന്റ് ജമ്മാ പള്ളിയിലെ സാമൂഹ്യ ശുശ്രൂഷാ സമിതിയും സെന്റ് ജൂഡ് ബി.സി.സി. യൂണിറ്റും സംയുക്തമായി തിരുവനന്തപുരം എസ്.പി. ഫോർട്ട് ഹോസ്പ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 28 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 01.30 വരെ സെന്റ് ജെമ്മാ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ചാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കുക. ജാതി-മത ഭേദമെന്യേ എല്ലാവർക്കും മെഡിക്കൽ ക്യാമ്പിൽ പ്രവേശനമുണ്ടെന്ന് സംഘാടകർ അറിയിച്ചു.




