റിനു എസ് ജസ്റ്റ്സ്
പേയാട്: സെയിന്റ് ജൂഡ് നഗറിലെ സെയിന്റ് ജൂഡ് പള്ളിയിൽ കെ.സി.വൈ.എം. യൂണിറ്റിന്റെ നേതൃത്വത്തിൽ തെയ്സെ പ്രാർത്ഥന നടത്തി. നവംബർ 29 ശനിയാഴ്ച വൈകിട്ട് 7 മണിക്ക് നടന്ന തെയ്സെ പ്രാർത്ഥനയിൽ കെ.സി.വൈ.എം. അംഗങ്ങൾ പങ്കെടുത്തു.
ജൂബിലി വർഷ സമാപനത്തിന്റെയും ആഗമനകാല ആരംഭത്തിന്റെയും ഭാഗമായാണ് തെയ്സെ പ്രാർത്ഥന സംഘടിപ്പിച്ചത്. പ്രാർത്ഥനയിൽ ഡീക്കൻ രജീഷ് ജയിംസും, സിസ്റ്റർ ലൈസാ മേരിയും, യുവജനങ്ങളും, ഇടവക ജനങ്ങളും പങ്കെടുത്തു.




