സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സെന്റ് വിൻസെന്റ് ഡി പോൾ സെൻട്രൽ കൗൺസിലിൽ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഫെബ്രുവരി 21 ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിന് സെൻട്രൽ കൗൺസിൽ സീനിയർ വൈസ് പ്രസിഡന്റ് ബ്ര.എം. തപസിയാണ് ഇലക്ഷൻ നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന്, നാഷണൽ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്ര. ജൂഡ് മംഗൾരാജ് ഇലക്ഷൻ നടപടികൾ അംഗീകരിച്ചു നിയമന ഉത്തരവ് നൽകുകയായിരുന്നു.
നെയ്യാറ്റിൻകര സെൻട്രൽ കൗൺസിൽ പ്രസിഡന്റായി അഡ്വ.പി.സി. വിജയകുമാറും സെക്രട്ടറിയായി ആറയൂർ ഏര്യാ കൗൺസിൽ പ്രസിഡന്റ് ബി. മണികണ്ഠനും ട്രെഷററായി മണിവിള ഏര്യാ കൗൺസിൽ പ്രസിഡന്റ് ബിജോയ് സി.എല്ലുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. നെയ്യാറ്റിൻകര രൂപത കരിസ്മാറ്റിക്ക് ഡയറക്ടർ ഫാ.ജെറാൾഡ് മത്യാസ് സത്യവാചകം ചൊല്ലികൊടുത്തു. 6 വർഷത്തേക്കാണ് പുതിയ നിയമനം.
നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ കോൺഫറൻസ് ഏര്യാ കൗൺസിൽ പ്രസിഡന്റുമാർ ചേർന്ന് എതിരില്ലാതെയാണ് സെൻട്രൽ കൗൺസിൽ പ്രസിഡന്റായി അഡ്വ.പി.സി. വിജയകുമാറിനെ തിരഞ്ഞെടുത്തത്. നിലവിലെ പ്രസിഡന്റ് ബ്ര. റോബിൻ സെൽവരാജ് റിക്കോർഡ് ബുക്കുകൾ കൈമാറി




