റിനു എസ്. ജസ്റ്റസ്
പേയാട്: സെന്റ് ജൂഡ് നഗർ, സെന്റ് ജൂഡ് പള്ളിയിലെ ഈ വർഷത്തെ ക്രിസ്മസ് കരോൾ ഡിസംബർ 13 ശനിയാഴ്ച്ച ആരംഭിച്ചു, 21 ഞായറാഴ്ച സമാപിക്കും. എല്ലാദിവസവും വൈകുന്നേരം 6.30 ന് പള്ളിയിൽ നിന്നും ആരംഭിക്കുന്ന രീതിയിലാണ് കരോൾ ക്രമീകരിച്ചത്.
ബി.സി.സി. യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കരോളിന് അതാത് ബി.സി.സി.കൾ നൽകുന്ന പിന്തുണയും അംഗങ്ങളുടെ സജീവ പങ്കാളിത്തവും ശ്രദ്ധേയമാണ്.




