സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: ബൈബിൾ കമ്മിഷൻ്റെ നേതൃത്വത്തിൽ ക്രമീകരിച്ച ബൈബിൾ ഞായർ വായനാചരണത്തിനു ബൈബിൾ പൂർണമായി വായിച്ചു തീർത്ത് സെൻ്റ് ജോസഫ്സ് കുഴിച്ചാണി ഇടവക. ഡിസംബർ 21 ന് വൈകുന്നേരം 5.00 ന് പള്ളിയിൽ ക്രമീകരിച്ച സമ്പൂർണ്ണ ബൈബിൾ പാരായണം ഇടവകവികാരി ക്ലീറ്റസ് അച്ചൻ്റെയും മതബോധന ശുശ്രൂഷാ സമിതിയുടെയും നേതൃത്വത്തിലാണു നടന്നത്.
മതബോധന അധ്യാപകരും വിദ്യാർഥികളും ഇടവക ജനങ്ങളും ഉൾപ്പെടെ 120 പേർ പള്ളിയിൽ ഒരുമിച്ചു കൂടി ബൈബിൾ പാരായണം നടത്തി ദൈവവചനാനുഭവം സ്വായത്തമാക്കി.




