സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റെഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി, ജീസസ് ഫ്രട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സ്പെഷ്യൻ സബ്ജയിലിൽ ക്രിസ്തുമസ് ദിവ്യബലിയും ക്രിസ്തുമസ് ആഘോഷവും സംഘടിപ്പിച്ചു. ഡിസംബർ 29 തിങ്കളാഴ്ച ഫാ. ജിനു റോസിന്റെ മുഖ്യ കാർമികത്വത്തിൽ ജയിൽ അന്തേവാസികൾക്ക് വേണ്ടി ക്രിസ്മസ് ദിവ്യബലി അർപ്പിച്ചു.
തുടർന്ന്, സ്പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ഷിജുരാജുവിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച ക്രിസ്തുമസ് ആഘോഷ പൊതുസമ്മേളനം ഫാ. ജിനു റോസ് ഉദ്ഘാടനം ചെയ്തു. റവ.സിസ്റ്റർ ജൂലിയ MPV, നിഡ്സ് കമ്മീഷൻ സെക്രട്ടറി അൽഫോൻസ ആന്റിൽസ് തുടങ്ങിയവർ സംസാരിച്ചു. ക്രിസ്തുമസ് കേക്ക് മുറിക്കുകയും ജയിൽ അന്തേവാസികളോടൊപ്പം മധുരം പങ്കിടുകയും ചെയ്തു.
ഓലത്താന്നി NIDS യൂണിറ്റിലെ വനിതാ വേദി അംഗങ്ങളുടെയും ഉദിയൻകുളങ്ങര NIDS യൂണിറ്റ് അംഗങ്ങളുടെയും ജയിൽ അന്തേവാസികളുടെയും വിവിധ കലാപരിപാടികൾ ക്രിസ്തുമസ് ആഘോഷത്തെ വർണാഭകരമാക്കി. NIDS യൂണിറ്റ് സെക്രട്ടറിമാരും ജീസസ് ഫ്രെട്ടേണിറ്റി നെയ്യാറ്റിൻകര യൂണിറ്റിലെ അംഗങ്ങളും പങ്കെടുത്തു.




