ശശി കുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ-ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ PTA യുടെയും നഴ്സറി സ്കൂൾ മാനേജറുടെയും സഹകരണത്തോടെ നഴ്സറി സ്കൂളുകളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. രൂപതാതല ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനം നവംബർ 14 വെള്ളിയാഴ്ച രാവിലെ 9. 30 ന് കൊറ്റാമം ലിറ്റിൽ ഫ്ലവർ നഴ്സറി സ്കൂളിൽ നടന്നു.
പിടിഎ പ്രസിഡന്റ് ലീനയുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം പാറശാല ഫെറോന വികാരി ഫാ. ഡെന്നിസ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. നഴ്സറി കോ -ഓഡിനേറ്റർ ലളിത, പാറശാല മേഖല ആനിമേറ്റർ ക്രിസ്റ്റൽഭായ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾ ശിശുദിന പ്രസംഗം, വിവിധങ്ങളായ കലാപരിപാടികൾ, കുട്ടികളുടെ ശിശുദിന റാലി എന്നിവ ആഘോഷത്തെ വർണാഭമാക്കി. കുഞ്ഞുമക്കൾക്ക് മധുര വിതരണം നൽകി.
നിഡ്സിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 27 നഴ്സറി സ്കൂളുകളിലും പി.ടി.എയുടെയും നഴ്സറി സ്കൂൾ മാനേജറുടെയും സഹകരണത്തോടെ ശിശുദിനാഘോഷം സംഘടിപ്പിച്ചു.




