വിശാഖ് വി. സി.
വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോനയിൽ ഫൊറോനാതല മീഡിയ മിനിസ്ട്രി രൂപീകരിച്ചു. ഉച്ചക്കട പള്ളിയിൽ വച്ച് സെപ്തംബർ 21 ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച യോഗം മീഡിയ മിനിസ്ട്രി ഫൊറോന ഡയറക്ടർ ഫാ. രതീഷ് മാർക്കോസ് ഉദ്ഘാടനം ചെയ്തു.
തുടർന്ന്, യോഗത്തിൽ വച്ച് ഫൊറോന തലത്തിൽ മീഡിയ മിനിസ്ട്രി പ്രവർത്തനങ്ങൾക്കായി മീഡിയ മിനിസ്ട്രി ഭാരവാഹികളെ തിരഞ്ഞെടുത്തു. താഴെപ്പറയുന്നവരെയാണു തെരെഞ്ഞെടുത്തത്:
സെക്രട്ടറി – ബെന്നി ഉദിയൻകുളങ്ങര
ഖജാൻജി – വിൻസ് കുമാർ കുളത്തൂർ
റിപ്പോർട്ടർ – വിശാഖ് കുഴിച്ചാണി
നെഡ് പാംസോ – ഷാജി ആറ്റുപുറം
ജീവനാദം – ആൽബിൻ രാജ് കുളത്തൂർ
കൗൺസിൽ പ്രതിനിധി – ഡോ. സുരേഷ് വെട്ടുകാട്
യോഗത്തിൽ ഫൊറോന ആനിമേറ്റർ സുനിൽ ഡി. ജെ. സ്വാഗതംവും ഡോ. സുരേഷ് വെട്ടുകാട് നന്ദിയും അർപ്പിച്ചു.




