Parish

വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ആഘോഷമാക്കി കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ

കട്ടയ്ക്കോട് : വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ആഘോഷമാക്കി കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളി. കനോഷ്യൻസന്യാസ സമൂഹ അംഗമായ വി. ജോസഫൈൻ ബക്കീത്തയുടെ തിരുനാൾ ദിനമായ ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 6.30 ന് ദിവ്യബലിയോടുകൂടി ആചരിച്ചു. ഇടവക വികാരി ഫാ ജോയ് സാബു വൈ. ദിവ്യബലിക്ക് നേതൃത്വം നൽകി.

വിശുദ്ധയുടെ ജീവിതവും സഹനങ്ങളും നമുക്ക് എന്നും മാതൃകയാണെന്ന് ഇടവക വികാരി ആമുഖ സന്ദേശത്തിൽ പറഞ്ഞു. കനോഷ്യൻ സിസ്റ്റേഴ്സും, ലേ- കനോഷ്യൻ അംഗങ്ങളും സംയുക്തമായി ദിവ്യബലിക്ക് നേതൃത്വം നൽകുകയും കാഴ്ചവയ്പ്പിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. ദിവ്യബലിക്ക് ശേഷം മധുരം പങ്ക്‌വെച്ചു സന്തോഷം പങ്കിട്ടു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.