Vatican

വിശുദ്ധ കർദിനാൾ ന്യൂമാൻ സഭയിലെ വേദപാരംഗതൻ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: ക്രിസ്തുമതത്തിലെ മഹാനായ ആധുനിക ചിന്തകരിൽ ഒരാളും, സഭയെയും പത്തൊൻപതാം നൂറ്റാണ്ടിലെ എക്യുമെനിസത്തെയും രൂപപ്പെടുത്തിയ യാത്രയുടെ നായകനുമായ വിശുദ്ധ കർദിനാൾ ജോൺ ഹെൻറി ന്യൂമാനെ കത്തോലിക്കാ സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പാ ഉയർത്തി. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മാർചെല്ലോ സെമെരാരോയുമായി പാപ്പാ നടത്തിയ മീറ്റിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന്, ജൂലൈ 31-ന് വത്തിക്കാൻ വാർത്താ കാര്യാലയത്തിൽ നിന്നുള്ള പ്രസ്താവനയിലൂടെ ഇക്കാര്യം ലോകത്തെ അറിയിക്കുകയായിരുന്നു. കത്തോലിക്കാ സഭയിലെ 38-മത്തെ വേദപാരംഗതനാണ് വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ.

വിശുദ്ധ കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ തന്റെ ജീവിതത്തിലെ വിലപ്പെട്ട അവസാന വർഷങ്ങൾ ബേർമി‌ങ്ങാമിലെ സ്കൂളിലാണ് ചിലവഴിച്ചത്. അസന്മാർഗ്ഗിക ജീവിതം നയിച്ചവരെയും ജീവിതത്തിൽ വഴിതെറ്റിയവരെയും തിരികെ കൊണ്ടുവരുവാൻ അവർക്കിടയിൽ ജീവിക്കുകയും എഴുതുകയും ചെയ്തു. കർദിനാളിന്റെ ശ്രദ്ധേയങ്ങളായ രചനകളും പ്രാർഥനകളും ബേർമി‌ങ്ങാമിലെ സ്കൂളിൽ നിന്നാണ് രചിക്കപ്പെട്ടത്. “നിത്യമാം പ്രകാശമേ നീ നയിക്കുക”, എന്ന വിശ്വപ്രസിദ്ധമായ പ്രാർത്ഥനാഗാനം, അദ്ദേഹത്തിന്റെ തൂലികയിൽ നിന്ന് രൂപപ്പെട്ടതാണ്.

1801 ഫെബ്രുവരി 21-ന് ലണ്ടനിൽ ജനിച്ച കർദ്ദിനാൾ ന്യൂമാൻ, വൈദികനായി 15 വർഷം ആംഗ്ലിക്കൻ സഭയിൽ സേവനമനുഷ്ഠിച്ചു. തുടർന്നുള്ള അദ്ദേഹത്തിന്റെ പഠനങ്ങൾ ആനുകാലിക ആത്മീയ ദർശനങ്ങളിലേയ്ക്ക് കൂടുതലായി വെളിച്ചമേകി. 1833-ൽ ആംഗ്ളിക്കൻ സഭയുടെ നവീകരണത്തിനായും സഭയുടെ അപ്പസ്തോലിക വിശ്വാസ നവോത്ഥാനത്തിനുമായി ശ്രമങ്ങൾ നടത്തി. 1845-ൽ ഒക്ടോബർ 9-ന് അദ്ദേഹം കത്തോലിക്കാ സഭയിൽ പ്രവേശിച്ചു. 1847-ൽ ഒമ്പതാം പിയൂസ് പാപ്പായിൽനിന്നും അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 1879-ൽ ലെയോ പതിമൂന്നാമൻ പാപ്പാ കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തി. 1890-ൽ അദ്ദേഹം നിത്യസമ്മാനത്തിനായി ദൈവത്തിന്റെ പക്കലേക്ക് യാത്രയായി.

ഏതാണ്ട് ഒരു നൂറ്റാണ്ടിന് ശേഷം, 1991-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ കർദിനാൾ ജോൺ ഹെൻറി ന്യൂമാനെ ദൈവദാസൻ പദവിലേക്ക് ഉയർത്തി. 2010-ൽ ബനഡിക്ട് പതിനാറാമൻ പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2019-ൽ ഫ്രാൻസിസ് പാപ്പാ കർദ്ദിനാൾ ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.