ബെർളിൻ
പാറശ്ശാല: പാറശ്ശാല ഫെറോനയിലെ വിശുദ്ധ കുരിശ്ശിന്റെ ദൈവാലയം കാരോട് പള്ളിയിൽ ജൂലൈ 19 വൈകുന്നേരം ഇടവക വികാരി ഫാ. ജോസഫ് തെറ്റയിലിന്റെ നേതൃത്വത്തിൽ ഇടവക വൈസ് പ്രസിഡന്റ് ജോൺ, ഇടവക സെക്രട്ടറി രജിത്ത്, ഇടവകയിലെ വിശ്വാസികൾ എന്നിവർ ചേർന്ന് വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുശേഷിപ്പിന് പിൻകുളം ജംഗ്ഷനിൽ നിന്ന് ഇടവകയിലേയ്ക്ക് ആഘോഷമായ പ്രദിക്ഷണത്തോട് കൂടി വരവേൽപ്പ് നൽകി സ്വീകരിച്ചു.
രണ്ട് ദിവസം വിശുദ്ധയുടെ തിരുശേഷിപ്പ് ഇടവകയിൽ സ്ഥാപിച്ച് ലിറ്റിൽവേ അസോസിയേഷന്റെ നേതൃത്വത്തിൽ വിശ്വാസികൾ വിശുദ്ധയുടെ മാധ്യസ്ഥം അപേഷിക്കുന്നതിനൊപ്പം വിശുദ്ധയിൽ നിന്നും പ്രാർത്ഥനാ സഹായങ്ങൾ അപേക്ഷിക്കുകയും ചെയ്തു.




