മീഡിയ മിനിസ്ട്രി, വലിയവിള
വലിയവിള: ക്രിസ്തുരാജ വലിയവിള പള്ളിയിൽ ക്രിസ്തുരാജത്വ തിരുനാളിനോട് അനുബന്ധിച്ചുള്ള തിരുനാൾ നോട്ടീസ് ഇടവക വികാരി ഫാ. വത്സലൻ ജോസ് ഒക്ടോബർ 19-ന് ദിവ്യബലി മധ്യേ പ്രകാശനം ചെയ്തു. 2025 നവംബർ 14 വെള്ളിയാഴ്ച തിരുനാൾ കൊടിയേറുന്നതോടെ ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും നവംബർ 23 ഞായർ വരെയാണ് തിരുന്നാൾ ആഘോഷങ്ങൾ നടത്തുന്നത്.
നവംബർ 14 വെള്ളിയാഴ്ച വൈകിട്ട് 6.30-ന് ഇടവക വികാരി തിരുനാൾ കൊടിയേറ്റി ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തിരുന്നാളിനോട് അനുബന്ധിച്ച് നവംബർ 17 തിങ്കൾ മുതൽ നവംബർ 20 വ്യാഴം വരെ കണ്ണൂർ രൂപതയിലെ ഫാ.രാജൻ ഫോസ്തെയും ടീമും നയിക്കുന്ന വചനാഭിഷേക ധ്യാനം ഉണ്ടായിരിക്കും.
തിരുനാൾ ദിനത്തിലെ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവ് മുഖ്യകാർമ്മികനാവും. തിരുനാളിനോടനുബന്ധിച്ച് രക്തദാന ക്യാമ്പ്, സൗജന്യ മെഡിക്കൽ ക്യാമ്പ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.




